നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • തരംഗം സൃഷ്ടിച്ച് ആലിയയുടെയും രൺബീറിന്റെയും ചുംബന വീഡിയോ

  തരംഗം സൃഷ്ടിച്ച് ആലിയയുടെയും രൺബീറിന്റെയും ചുംബന വീഡിയോ

  Ranbir Kapoor, Alia Bhatt Share Awkward Kiss At Awards Show | മികച്ച നടിക്കുള്ള അവാർഡ് ആലിയക്കെന്ന് കേട്ടതും രൺബീറിന് അടങ്ങിയിരിക്കാനായില്ല

  • Share this:
   ആലിയയും രൺബീറും ഒന്നിച്ചിറങ്ങിയാൽ മാത്രം മതി, ക്യാമറ കണ്ണുകൾ ഇവർക്ക് പിന്നാലെയുണ്ടാവും. ഇവരുടെ വിവാഹ വാർത്ത പരക്കുന്നതിനിടയിൽ, അയാൻ മുഖർജിയുടെ ചിത്രം ബ്രഹ്‌മാസ്‌ത്രയിൽ ഇവർ ജോഡികളായും എത്താൻ തയ്യാറാവുന്നുണ്ട്. അവാർഡ് ഷോകളിലും റെഡ് കാർപെറ്റിലും നിറ സാന്നിധ്യമാണീ താര ജോഡികൾ. അടുത്ത് നടന്നൊരു അവാർഡ് ദാന ചടങ്ങിൽ മികച്ച നടിക്കുള്ള അവാർഡ് ആലിയക്കെന്ന് കേട്ടതും രൺബീറിനു അടങ്ങിയിരിക്കാനായില്ല. ഉടൻ തന്നെ പ്രിയതമയുടെ കവിളത്തൊരു ചുംബനം. പക്ഷെ അപ്രതീക്ഷിതമായാണ് ഇരുവരും പരസ്പരം ചുംബനം കൈമാറുന്നതെന്ന കാര്യം വിഡിയോയിൽ വ്യക്തമാണ്.
   സഞ്ജുവിലെ പ്രകടനത്തിന് രൺബീറിന് മികച്ച നടനുള്ള ട്രോഫി താൻ കൈമാറിയതും ആലിയ വികാര നിർഭരയായി. ജീവിതത്തിലെ രണ്ടു 'പ്രത്യേക വ്യക്തികൾക്ക്' ഈ അവാർഡ് സമർപ്പിക്കുന്നു എന്നായിരുന്നു അച്ഛൻ ഋഷി കപൂറിനേയും അമ്മ നീതു സിങ്ങിനെയും സ്മരിച്ചു രൺബീർ നടത്തിയ പരാമർശം. പിതാവ് ഋഷി കപൂർ ന്യൂയോർക്കിൽ ചികിത്സയിലാണ്. അച്ഛനെപ്പറ്റി രൺബീർ പറഞ്ഞതും ആലിയയുടെ കണ്ണുകൾ നിറഞ്ഞു. കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ പരിപാടിയിലാണ് ആലിയ രൺബീറുമായുള്ള പ്രണയം പ്രേക്ഷകർക്ക് മുൻപിൽ തുറന്നു പറഞ്ഞത്.

   First published:
   )}