• HOME
  • »
  • NEWS
  • »
  • film
  • »
  • 4 years | സംവിധായകന്റെ ആദ്യ U/A സർട്ടിഫിക്കറ്റ് ചിത്രം; രഞ്ജിത് ശങ്കറിന്റെ '4 ഇയേഴ്സ്' പ്രദർശനത്തിനെത്തുന്നു

4 years | സംവിധായകന്റെ ആദ്യ U/A സർട്ടിഫിക്കറ്റ് ചിത്രം; രഞ്ജിത് ശങ്കറിന്റെ '4 ഇയേഴ്സ്' പ്രദർശനത്തിനെത്തുന്നു

ക്യാമ്പസ് പ്രണയകഥ പറയുന്ന ചിത്രത്തിൽ സർജാനോ ഖാലിദ്, പ്രിയ വാര്യർ എന്നിവരാണ് നായികാ നായകന്മാർ

4 ഇയേഴ്സ്

4 ഇയേഴ്സ്

  • Share this:
സംവിധായകൻ രഞ്ജിത് ശങ്കറിന്റെ (Ranjith Sankar) ഏറ്റവും പുതിയ ചിത്രം '4 ഇയേഴ്സ്' (4 years) പ്രദർശനത്തിനെത്തുന്നു. ചിത്രം U/A സർട്ടിഫിക്കറ്റ് നേടിയതായി സംവിധായകൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇദ്ദേഹത്തിന്റെ ആദ്യ U/A സർട്ടിഫിക്കറ്റ് ചിത്രമാണ് ഇത്. ക്യാമ്പസ് പ്രണയകഥ പറയുന്ന ചിത്രത്തിൽ സർജാനോ ഖാലിദ്, പ്രിയ വാര്യർ എന്നിവരാണ് നായികാ നായകന്മാർ. ഗായത്രി, വിശാൽ എന്നാണ് കഥാപാത്രങ്ങളുടെ പേര്.



പ്രേക്ഷകർക്ക് ഒരു ക്യാമ്പസ് ത്രില്ലർ പ്രതീക്ഷിക്കാം. ക്യാമ്പസിൽ നാല് വർഷം ഒരുമിച്ച് ചെലവഴിക്കുന്ന രണ്ട് പ്രണയിനികളുടെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന കഥാ പശ്ചാത്തലമാണ്.

സംവിധായകന്റെ 14-ാമത് സിനിമയാണിത്. നവംബർ 25ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ രചന, സംവിധാനം എന്നിവ രഞ്ജിത്ത് ശങ്കർ നിർവഹിച്ചിരിക്കുന്നു. ചിത്രത്തിലെ ഒരു പാട്ടിന്റെ ഗാനരചയിതാവ് കൂടിയാണ് അദ്ദേഹം. സാലു കെ. തോമസ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് തപസ് നായക് സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നു.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ എട്ട് ഗാനങ്ങളാണുള്ളത്. ശങ്കർ ശർമയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് സാന്ദ്രാ മാധവ്, സന്ധൂപ് നാരായണൻ, ആരതി മോഹൻ, അനു എലിസബത്ത്, വിവേക് മുഴക്കുന്ന്, രഞ്ജിത്ത് ശങ്കർ എന്നിവരാണ്.




പാസഞ്ചർ, അർജുനൻ സാക്ഷി, മോളി ആന്റി റോക്ക്സ്, പുണ്യാളൻ അഗർബത്തീസ്, വർഷം, സു സു സുധി വാത്മീകം, പ്രേതം, രാമന്റെ ഏദൻതോട്ടം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഞാൻ മേരിക്കുട്ടി, പ്രേതം 2, കമല, സണ്ണി തുടങ്ങിയ ചിത്രങ്ങൾ രഞ്ജിത്ത് ശങ്കറിന്റേതാണ്.

ജയസൂര്യ- രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ട് മലയാള സിനിമയിലെ ഒരുപിടി മികച്ച ഹിറ്റുകൾ സംഭാവന ചെയ്തുരുന്നു.

ഒമർ ലുലു സംവിധാനം ചെയ്ത 'ഒരു അഡാർ ലവ്' എന്ന ചിത്രത്തിലെ കണ്ണിറുക്കലിലൂടെ പ്രശസ്തി നേടിയ പ്രിയാ വാര്യർ ഹിന്ദിയിൽ ഉൾപ്പെടെ രണ്ട് സിനിമകൾ ചെയ്തിട്ടുണ്ട്. അടുത്തിടെയാണ് സർജാനോ തമിഴിൽ അരങ്ങേറ്റം കുറിച്ചത്.




Summary: Ranjith Sankar's campus thriller '4 years,' starring Sarjano Khalid and wink-girl Priya Prakash Varrier, will be released on November 25. The director shared an update on Facebook about the movie receiving a U/A rating, a first in his 14-feature career. The story revolves around the romance of two college students, Gayathri and Vishal
Published by:user_57
First published: