• HOME
  • »
  • NEWS
  • »
  • film
  • »
  • സിനിമാ നടൻ ആണെങ്കിൽ എന്താ, എടുത്തത് സ്വന്തം ഭാര്യയുടെ ചെരിപ്പല്ലേ?

സിനിമാ നടൻ ആണെങ്കിൽ എന്താ, എടുത്തത് സ്വന്തം ഭാര്യയുടെ ചെരിപ്പല്ലേ?

Ranveer Singh Holding Deepika Padukone's Sandals | ഒരു പ്രത്യേക ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്

  • Last Updated :
  • Share this:
    താര ദമ്പതികളുടെ ഇഴയടുപ്പം ഏറ്റവും കൂടുതൽ പൊതുജന സമക്ഷം എത്തുന്നത് എവിടെ എന്ന് ചോദിച്ചാൽ, നിസ്സംശയം പറയാം. അത് ബോളിവുഡിൽ തന്നെ. ഒരു വിവാഹ ചടങ്ങിനിടെ കണ്ട ദീപിക പദുകോൺ, രൺവീർ സിംഗ് ജോഡികളാണിപ്പോ സംസാരവിഷയം. ഒരു പ്രത്യേക ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ആരാധകരാണ് അതിലെ ആ നല്ല മുഹൂർത്തം കണ്ടുപിടിച്ചത്. ആതിഥേയരെ ദീപിക വണങ്ങുന്നതിനിടയിൽ, ഒരു കയ്യിൽ രൺവീർ ദീപികയുടെ ചെരുപ്പ് പിടിച്ചിരിക്കുകയാണ്.



    നേവി ബ്ലൂ-മെറൂൺ കളർ ഷെർവാണി ധരിച്ചാണ് രൺവീർ പ്രത്യക്ഷപ്പെട്ടത്. ദീപിക ചുറ്റിയിരുന്നത് പിങ്ക് പൂക്കളുടെ പടമുള്ള വെള്ള സാരിയും. ഒപ്പം ചേരുന്ന ആഭരണങ്ങളും. ഇരുവരും സ്നേഹം നിറയുന്ന ഇൻസ്റ്റാഗ്രാം പോസ്റ്റുകളുമായി ഇടയ്ക്കിടെ വരാറുണ്ട്. നിലവിൽ 83 എന്ന ക്രിക്കറ്റ് പ്രമേയമാക്കിയ ചിത്രത്തിൽ കപിൽ ദേവിന്റെ വേഷം ചെയ്യാൻ തായ്യാറെടുക്കുകയാണ് രൺവീർ. ദീപികയാകട്ടെ മേഘ്ന ഗുൽസാറിന്റെ ക്രൈം ചിത്രം ചപാക്കിൽ നായികാ വേഷം ചെയ്യുന്നുണ്ട്.

    First published: