HOME » NEWS » Film » MOVIES RANVEER SINGH TEAMS UP WITH SHANKAR FOR ANNIYAN BOLLYWOOD REMAKE

Anniyan Remake |'അന്യൻ' ബോളിവുഡിലേക്ക്; ശങ്കർ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ രണ്‍വീർ സിംഗ് നായകനാകും

രണ്‍വീർ സിംഗുമൊത്ത് അന്യൻ പുനരാവിഷ്കരിക്കുന്ന സന്തോഷം ശങ്കറും പങ്കുവച്ചിട്ടുണ്ട്

News18 Malayalam | news18-malayalam
Updated: April 14, 2021, 1:50 PM IST
Anniyan Remake |'അന്യൻ' ബോളിവുഡിലേക്ക്; ശങ്കർ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ രണ്‍വീർ സിംഗ് നായകനാകും
'അന്യൻ' ബോളിവുഡിലേക്ക്; ശങ്കർ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ രണ്‍വീർ സിംഗ് നായകനാകും
  • Share this:
തെന്നിന്ത്യയിൽ സൂപ്പർ ഹിറ്റായ ചിത്രം അന്യന്‍ ബോളിവുഡിലേക്ക്. റിലീസ് ചെയ്ത് പതിനാറ് വർഷം പിന്നിടുമ്പോഴാണ് ചിത്രത്തിന് റീമേക്ക് ഒരുങ്ങുന്നത്. തമിഴ് ചിത്രം സംവിധാനം ചെയ്ത ശങ്കർ തന്നെയാണ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും ഒരുക്കുന്നത്. ബോളിവുഡ് മുന്‍നിര നായകന്മാരിലൊരാളായ രണ്‍വീർ സിംഗ് ആണ് നായകനായെത്തുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്‍റെ ഭാഗമാകുന്ന കാര്യം രൺവീർ തന്നെയാണ് ആരാധകരെ അറിയിച്ചത്. പാൻ-ഇന്ത്യ പ്രൊജക്റ്റായ ചിത്രം 2022 പകുതിയോടെ ചിത്രീകരണം ആരംഭിക്കും.

'ഇന്ത്യൻ സിനിമയുടെ മുൻനിര ദീര്‍ഘവീക്ഷകരിൽ ഒരാളായ ശങ്കറുമൊത്ത് സഹകരിച്ച് പ്രവർത്തിക്കാൻ പോകുന്നു എന്ന വിവരം അഭിമാനത്തോടെ അറിയിക്കുന്നു' എന്നാണ് രൺവീർ ട്വീറ്റ് ചെയ്തത്. രണ്‍വീർ സിംഗുമൊത്ത് അന്യൻ പുനരാവിഷ്കരിക്കുന്ന സന്തോഷം ശങ്കറും പങ്കുവച്ചിട്ടുണ്ട്. പെന്‍മൂവിസിന്‍റെ ബാനറിൽ ഡോ.ജയന്തിലാല്‍ ഗാഡയാണ് ചിത്രം നിർമ്മിക്കുന്നത്.






2005ലാണ് അന്യൻ റിലീസ് ചെയ്യുന്നത്. അമ്പി, റെമോ, അന്യൻ എന്നിങ്ങനെ ദ്വന്ദ്വ വ്യക്തിത്വമുള്ള കഥാപാത്രമായെത്തിയത് നടന്‍ വിക്രം ആയിരുന്നു. താരത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായിരുന്നു ഇത്. സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലറായെത്തിയ അന്യൻ സൂപ്പർഹിറ്റ് ചാർട്ടുകളിൽ ഇടം നേടുകയും ചെയ്തു. നിഷ്കളങ്കനായ ;അമ്പി', റൊമാന്‍റിക്കായ 'റെമോ', തിന്മ ചെയ്യുന്നവരെ ഇല്ലാതാക്കുന്ന 'അന്യൻ' മൂന്ന് കഥാപാത്രങ്ങളായി അനായാസം രൂപമാറ്റം നടത്തി വിക്രം ആരാധാകരെ ഞെട്ടിച്ചിരുന്നു. 'അപരിചിത്' എന്ന പേരിൽ ഹിന്ദിയിലേക്ക് മൊഴി മാറ്റിയ ചിത്രം അവിടെയും ശ്രദ്ധേ നേടിയിരുന്നു.

ഇപ്പോൾ പതിനാറ് വർഷങ്ങൾക്കിപ്പുറം ചിത്രം ബോളിവുഡിൽ റീമേക്കിനൊരുങ്ങുകയാണ് അണിയറ പ്രവർത്തകർ. പ്രഖ്യാപനം വന്നതോടെ തന്നെ ആരാധരകരും ആവേശത്തിലാണ്.
Published by: Asha Sulfiker
First published: April 14, 2021, 1:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories