Dear Comrade | നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾക്കായി പോരാടൂ; ഡിയർ കോമ്രേഡിനായുള്ള തയ്യാറെടുപ്പുകൾ പങ്കുവെച്ച് രശ്മി മന്ദാന

നിങ്ങൾ മനസ്സു വെച്ചാൽ എന്തും നടക്കും. ഒരുപക്ഷേ, സമയമെടുത്തേക്കാം, എങ്കിലും അത് നടക്കുക തന്നെ ചെയ്യും.

News18 Malayalam | news18-malayalam
Updated: July 26, 2020, 2:54 PM IST
Dear Comrade | നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾക്കായി പോരാടൂ; ഡിയർ കോമ്രേഡിനായുള്ള തയ്യാറെടുപ്പുകൾ പങ്കുവെച്ച് രശ്മി മന്ദാന
Dear Comrade
  • Share this:
ഡിയർ കോമ്രേഡ് പുറത്തിറങ്ങി ഒരു വർഷം പിന്നിടുമ്പോൾ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് നായിക രശ്മിക മന്ദാന. ചിത്രത്തിനായി നടത്തിയ തയ്യാറെടുപ്പുകൾ പങ്കുവെച്ചുള്ള വീഡിയോ ആണ് രശ്മിക പങ്കുവെച്ചിരിക്കുന്നത്.

ക്രിക്കറ്റ് ബാറ്റ് പിടിക്കാൻ പോലും അറിയാതിരുന്ന പെൺകുട്ടിയാണ് ഡിയർ കോമ്രേഡിൽ ക്രിക്കറ്റ് താരമായി അഭിനയിച്ചതെന്ന് രശ്മിക പറയുന്നു. നിങ്ങൾ ഇഷ്ടപ്പെടുന്നതിന് വേണ്ടി പോരാടൂ എന്ന കുറിപ്പോടെയാണ് പരിശീലന ദൃശ്യങ്ങൾ രശ്മിക പങ്കുവെച്ചത്.

നിങ്ങൾ മനസ്സു വെച്ചാൽ എന്തും നടക്കും. ഒരുപക്ഷേ, സമയമെടുത്തേക്കാം, എങ്കിലും അത് നടക്കുക തന്നെ ചെയ്യും. ഒരൽപ്പം ക്ഷമയും നിങ്ങളിൽ ഉറച്ച വിശ്വാസവും ഉണ്ടായാൽ മാത്രം മതി. രശ്മികയുടെ വാക്കുകൾ.

TRENDING:#CourageInKargil| കാർഗിൽ യുദ്ധ വിജയത്തിന് ഇന്ന് 21 വയസ്; വിജയ സ്മരണയിൽ രാജ്യം[NEWS]ബാറ്റിങ് മാത്രമല്ല കുക്കിങ്ങും അറിയാം; ലോക്ക്ഡൗൺ കാലം പുതിയ മേഖലയിൽ കൈവെച്ച് വിരാട് കോഹ്ലി[PHOTOS]പാഞ്ഞടുത്ത് ജെസിബി; രക്ഷകനായെത്തി ബൊലെറോ: മരണമുഖത്ത് നിന്ന് രക്ഷപെട്ട ഞെട്ടലിൽ യുവാവ്[NEWS]
വിജയ് ദേവരകൊണ്ടയാണ് ഡിയർ കോമ്രേഡിൽ നായകനായി എത്തിയത്. ചിത്രത്തിൽ സ്റ്റേറ്റ് ലെവൽ ക്രിക്കറ്റ് താരമായ നായികയായി രശ്മികയും വേഷമിട്ടു. മൈത്രി മൂവീസിന്റെ ബാനറിൽ ഭരത് കമ്മയാണ് ഡിയർ കോമ്രേഡ് സംവിധാനം ചെയ്തത്.

തെലുങ്കിന് പുറമേ, മലയാളം തമിഴ് മൊഴിമാറ്റങ്ങളിലും ചിത്രം റിലീസായിരുന്നു. ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റായിരുന്നു. ഡിയർ കോമ്രേഡ് എന്ന് തുടങ്ങുന്ന ടൈറ്റിൽ ഗാനം മലയാളത്തിൽ പാടിയത് ദുൽഖർ സൽമാനാണ്. തമിഴിൽ വിജയ് സേതുപതിയും തെലുങ്കിൽ വിജയ് ദേവരകൊണ്ടയുമാണ് ഗാനം ആലപിച്ചത്.



കാർത്തി നായകനായ തമിഴ് സുൽത്താൻ ആണ് രശ്മികയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. കൂടാതെ, വിജയ് നായകനാകുന്ന എആർ മുരുഗദോസ് ചിത്രത്തിലും രശ്മിക നായികയാകുമെന്ന് സൂചനകളുണ്ട്.
Published by: Naseeba TC
First published: July 26, 2020, 2:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading