ഒറ്റ വരവിൽ ഈ ചോദ്യം ആരും ചോദിച്ചു പോകും. പ്രത്യക്ഷത്തിൽ സുരേഷ് ഗോപിയുടെ ആനക്കാട്ടിൽ ചാക്കോച്ചിയും മഠത്തിൽ അരവിന്ദനും തമ്മിൽ അത്രയേറെ സമാനതകളുണ്ട്. മഠത്തിൽ എന്ന് പേരുള്ള ജീപ്പിൽ നിന്നും മുണ്ടു മടക്കിയുടുത്ത് സ്റ്റൈലൻ ലുക്കിൽ നടന്നു നീങ്ങുന്ന അരവിന്ദൻ. ഗോകുൽ സുരേഷിന്റെ പുതിയ ചിത്രം സൂത്രക്കാരൻ ട്രെയ്ലറിലാണ് ഈ ഇൻട്രോ.
സ്മൃതി സിനിമാസിൻ്റെ ബാനറിൽ ടോമി കെ. വർഗ്ഗീസ്, വിച്ചു ബാലമുരളി എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്യുന്നത് അനിൽ രാജ് ആണ്. പനമ്പിൽ ശ്രീജിത്ത് പ്രഭാകറായി നിരഞ്ജ് മണിയൻപിള്ള വരുമ്പോൾ അശ്വതി ബാലചന്ദ്രനായി വർഷ ബൊല്ലമ്മ വേഷമിടുന്നു. ഇവരെക്കൂടാതെ ലാലു അലക്സ്, വിജയരാഘവൻ, ഗ്രിഗറി എന്നിവർ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും.
അടുത്തിടെ പുറത്തു വന്ന ഇരുപത്തിയൊന്നാം നൂറ്റണ്ടിൽ ശ്രദ്ധേയമായ അതിഥി വേഷം ഗോകുൽ കൈകാര്യം ചെയ്തിരുന്നു. സായാഹ്ന വാർത്തകളാണ് ഗോകുലിന്റെ മറ്റൊരു ചിത്രം. കൂടാതെ ഉൾട്ട, ഇളയരാജ എന്നെ ചിത്രങ്ങളും ഈ വർഷം തിയേറ്ററിലെത്തും. മോഹൻലാൽ ചിത്രം ഡ്രാമയിലെ ഒരു മുഖ്യ വേഷം നിരഞ്ജ് കൈകാര്യം ചെയ്തിരുന്നു. കൂടാതെ സകലകലാശാലയെന്ന ക്യാമ്പസ് ചിത്രത്തിലും നായക വേഷം ഉണ്ടായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.