• HOME
  • »
  • NEWS
  • »
  • film
  • »
  • Shylock movie review first half: അറുത്ത കൈയ്ക്ക് ഉപ്പുതേക്കാത്ത പലിശക്കാരൻ; ആദ്യ പകുതി കഴിയുമ്പോൾ ഷൈലോക്ക് നൽകുന്നതെന്ത്?

Shylock movie review first half: അറുത്ത കൈയ്ക്ക് ഉപ്പുതേക്കാത്ത പലിശക്കാരൻ; ആദ്യ പകുതി കഴിയുമ്പോൾ ഷൈലോക്ക് നൽകുന്നതെന്ത്?

Read first-half-review of Mammootty movie Shylock | ഈ പതിറ്റാണ്ടിലെ തന്റെ ആദ്യ ചിത്രവുമായി മമ്മൂട്ടി

  • Share this:

തൃശൂർ പൂരത്തിന്റെ കുടമാറ്റവും വെടിക്കെട്ടും ഒന്നിച്ചെത്തിയത്  പോലത്തെ 'മാസ്സ് കാ ബാപ്‌' ഇൻട്രൊഡക്ഷനിൽ അവതരിക്കുന്ന ബോസ്. അലമ്പിന് ഗോൾഡ് മെഡൽ നേടിയ, കണ്ണിൽച്ചോരയില്ലാത്ത പലിശക്കാരന്റെ വരവിന് ഒരു സിനിമ സെറ്റും, ഡസനോളം പോന്ന സ്കോർപിയോ കാറുകളും, തീപാറുന്ന ഡയലോഗുകളും, അതിനൊത്ത ബാക്ക്ഗ്രൗണ്ട് സംഗീതവും,  തകർപ്പൻ ഷോട്ടുകളും.  ഒരു കൊലമാസ്സ് ആക്ഷൻ പടം തുടങ്ങി.


ഒരേസമയം പോലീസിന്റെ കണ്ണിലെ കരടും, സിനിമാക്കാരന്റെ രക്ഷകനും പേടിസ്വപ്നവുമായ 'ഷൈലോക്ക്' ബോസ് എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ വരവിലാണ്  ആദ്യ പകുതി നിറയുന്നത്. കാലൻ എന്ന് വിളിക്കുമ്പോഴും മാസും കോമഡിയുമായി എത്തുന്ന വ്യത്യസ്താനായൊരു പലിശക്കാരൻ ബോസിനെയാണ് സിനിമ അവതരിപ്പിക്കുന്നത്.  ഇനി ബോസിന്റെ കളികൾ കൂടുതൽ കാണാൻ പ്രേക്ഷകർക്കുള്ള ആകാംഷയും പ്രതീക്ഷയും ഉയർത്തുന്ന ആദ്യ പകുതി കഴിഞ്ഞിരിക്കുന്നു.


നീണ്ട ഇടവേളക്ക് ശേഷം വരുന്ന മമ്മൂട്ടി- അജയ് വാസുദേവ് കൂട്ടുകെട്ടിൽ ഇനിയെന്ത്?


Published by:meera
First published: