വീണ്ടും ലോക കപ്പ് ആരവങ്ങൾ പുനർസൃഷ്ടിക്കാമോ?

news18india
Updated: January 3, 2019, 4:23 PM IST
വീണ്ടും ലോക കപ്പ് ആരവങ്ങൾ പുനർസൃഷ്ടിക്കാമോ?
ചിത്രത്തിലെ രംഗം
  • Share this:
ഇനി ഈ അടുത്തെങ്ങും ലോക കപ്പ് വരില്ല. എന്നാൽ ഒരിക്കൽ കൂടി ലോക കപ്പ് ആരവങ്ങൾ ഓർത്തെടുക്കാമെങ്കിൽ, പുനരാവിഷ്‌ക്കരിക്കാമെങ്കിൽ, ആ നിമിഷങ്ങൾ ക്യാമറയിൽ പതിപ്പിക്കാൻ ഒരവസരം. ആട് സംവിധായകൻ മിഥുൻ മാനുവൽ തോമസ് സംവിധാനം നിർവ്വഹിക്കുന്ന അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവിലേക്കാണ് ഫുട്ബോൾ ആരാധകരുടെ കരവിരുത് ക്ഷണിക്കുന്നത്. ക്ഷണം ഇങ്ങനെ.

ധനുഷും സായ് പല്ലവിയും, റൗഡി ബേബി ട്രെൻഡിങ് നമ്പർ വൺ

"കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള ഫുട്ബാൾ പ്രേമികളുടെ ശ്രദ്ധയ്ക്ക് ..! നിങ്ങൾ ലോകകപ്പ് കാലത്തു ഫ്ലെക്സ് ബോർഡുകൾ വയ്ക്കുകയും കവലകളും ക്ലബ്ബ്കളും അലങ്കരിക്കുകയും ചെയ്യുന്ന ബ്രസീൽ , അര്ജന്റീന , ജർമ്മനി തുടങ്ങിയ ഏതു രാജ്യത്തിന്റെ ഫാൻസും ആയിക്കോട്ടെ , നിങ്ങളുടെ നാട്ടിലെ ലോകകപ്പ് ഒരുക്കങ്ങൾ ഒരിക്കൽ കൂടി പുനഃ സൃഷ്ട്ടിക്കാൻ നിങ്ങൾ തയ്യാർ ആണ് എങ്കിൽ, ക്യാമറയും മറ്റു സന്നാഹങ്ങളുമായി ഞങ്ങൾ എത്തുന്നതാണ്- ചിത്രീകരണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ‘അര്ജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്’ എന്ന കേരളത്തിലെ ഫുട്ബാൾ ഫാൻസിന്റെ കഥ പറയുന്ന സിനിമയിൽ ഉൾപ്പെടുത്തുന്നതിനായി ..!! കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറുകളിൽ വിളിക്കുക ..!! 9447429698, 9847086703."

കാളിദാസ് ജയറാം നായകനാവുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. മായാനദി, വരത്തൻ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ട ഐശ്വര്യ ലക്ഷ്മിയാണ് നായിക.

First published: January 3, 2019, 4:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading