സണ്ണി ലിയോണിയുടെ ഓരോ പോസ്റ്റിനും ആരാധകർ ഏറെയാണ്. ഗ്ലാമർ താരമായും, മക്കളെയും കൊണ്ട് യാത്ര പോകുന്ന അമ്മയായും, സാമൂഹിക പ്രവർത്തകയായുമൊക്കെ സണ്ണി നിറഞ്ഞു നിൽക്കാറുണ്ട് എപ്പോഴും. ഇപ്പോൾ സണ്ണി ട്വീറ്റ് ചെയ്ത ചിത്രമാണ് ഏറ്റവും പുതിയ വിഷയം. ഒരു മത്സ്യകന്യകയുടെ വേഷത്തിലാണ് സണ്ണി ഇതിൽ. പാറപ്പുറത്ത് മത്സ്യകന്യകയെ അനുസ്മരിപ്പിക്കുന്ന വിധമുള്ള വസ്ത്രം ധരിച്ചു പോസ് ചെയ്യുകയാണ് സണ്ണി. 'ലവ് ബീയിങ് എ മെർമെയ്ഡ്' എന്നാണു ക്യാപ്ഷൻ. പശ്ചാത്തലത്തിൽ വെള്ളച്ചാട്ടമാണ്.
മമ്മൂട്ടി ചിത്രം മധുരരാജയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ സണ്ണി, കഥാപാത്രമായി ഒരു മലയാള സിനിമയിൽ ഉടൻ തന്നെ എത്തും. ഫഹദ് ഫാസിലിന്റെ 'മണിരത്നം' സംവിധാനം ചെയ്ത സന്തോഷ് നായരുടെ അടുത്ത ചിത്രമായ 'രംഗീല'യാണിത്. ഇതിൽ ഒരുപ്രധാന കഥാപാത്രമാണ് സണ്ണി. ഗോവയാണ് പ്രധാന ലൊക്കേഷൻ.
കൊക്കക്കോളയാണ് സണ്ണിയുടെ അടുത്ത ചിത്രം. ഇതിൽ ഒരു ഭോജ്പുരി കഥാപാത്രമായി സണ്ണി എത്തും. ഉത്തർ പ്രദേശിലാണ് ചിത്രീകരണം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.