• HOME
  • »
  • NEWS
  • »
  • film
  • »
  • ഹോളിവുഡിലെ ജോക്കറും കുതിരവട്ടം പപ്പുവും തമ്മിലെന്ത് ബന്ധം?

ഹോളിവുഡിലെ ജോക്കറും കുതിരവട്ടം പപ്പുവും തമ്മിലെന്ത് ബന്ധം?

Reasons behind 'Why So Serious Kattuparamban' trending on social media | പൊളി ശരത്തിന് ശേഷം ട്രെൻഡിങ് ചാർട്ടുകളിൽ ഹിറ്റ് ആയി 'വൈ സൊ സീരിയസ് കാട്ടുപറമ്പൻ?'

കാട്ടുപറമ്പനായി കുതിരവട്ടം പപ്പു, ജോക്കർ

കാട്ടുപറമ്പനായി കുതിരവട്ടം പപ്പു, ജോക്കർ

  • Last Updated :
  • Share this:
    'വൈ സൊ സീരിയസ് കാട്ടുപറമ്പൻ?' എവിടെയോ കേട്ട് മറന്ന ഡയലോഗ് പോലെ തോന്നുന്നില്ലേ? കേട്ടിട്ടുണ്ട്? വൈ സൊ സീരിയസ് ജോക്കർ എന്നാണെന്നു മാത്രം. ഹോളിവുഡ് ചിത്രങ്ങളുടെ പ്രേക്ഷകർക്ക് എന്തായാലും ഈ വാചകം സുപരിചിതമാവും.

    'ദി ഡാർക്ക് നൈറ്റ്' ചിത്രത്തിലെ വില്ലനായ ജോക്കറുടെ സംഭാഷണ ശകലമാണിത്. 'ജോക്കർ' എന്ന ഹോളിവുഡ് ചിത്രം പുറത്തു വന്നതോട് കൂടി ജോക്കർ വീണ്ടും ശ്രദ്ധേയനായിരിക്കുകയാണല്ലോ.

    മണിച്ചിത്രത്താഴിലെ, മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കാനിടയില്ലാത്ത കഥാപാത്രമാണ് കാട്ടുപറമ്പൻ. നർമ്മം കൊണ്ടും നർമ്മത്തിന്റെ മർമ്മം അറിഞ്ഞു കൊണ്ടും കുതിരവട്ടം പപ്പു ജീവൻ നൽകിയ കഥാപാത്രം. ജോക്കറിന്റെയും കാട്ടുപറമ്പന്റെയും മുഖഭാവത്തിൽ എപ്പോഴോ, ആരുടെയോ കണ്ണിൽ ഉടക്കിയ സമാനതയാണ് ഇപ്പോൾ 'വൈ സൊ സീരിയസ് കാട്ടുപറമ്പൻ' ട്രെൻഡിങ് ആക്കുന്നത്.

    ട്രോളുകളിലും പരസ്യങ്ങളിലും കാട്ടുപറമ്പൻ നിറഞ്ഞു കഴിഞ്ഞു. പൊളി ശരത്തിന് ശേഷം ഒരു പക്ഷെ ഏറ്റവും കൂടുതൽ ഹിറ്റ് ആയതും 'വൈ സൊ സീരിയസ് കാട്ടുപറമ്പൻ' തന്നെ എന്ന് പറയാം.










    First published: