• HOME
 • »
 • NEWS
 • »
 • film
 • »
 • Sabaash Chandrabose | 1980ന്റെ പശ്ചാത്തലത്തിൽ 'സബാഷ്‌ ചന്ദ്രബോസ്'; റിലീസ് പ്രഖ്യാപന പോസ്റ്റർ പുറത്തിറങ്ങി

Sabaash Chandrabose | 1980ന്റെ പശ്ചാത്തലത്തിൽ 'സബാഷ്‌ ചന്ദ്രബോസ്'; റിലീസ് പ്രഖ്യാപന പോസ്റ്റർ പുറത്തിറങ്ങി

1980കളിലെ തെക്കൻ കേരളത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്

 • Share this:
  വിഷ്ണു ഉണ്ണികൃഷ്ണൻ (Vishnu Unnikrishnan), ജോണി ആന്റണി (Johny Antony) എന്നിവർ മുഖ്യവേഷത്തിൽ എത്തുന്ന ചിത്രം 'സബാഷ്‌ ചന്ദ്രബോസ്' (Sabaash Chandrabose) ജോളിവുഡ്‌ മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പനാണ് നിർമ്മിച്ചത്. ജുറാസിക് പാർക്ക് അടക്കമുള്ള വിദേശ സിനിമകൾ കേരളത്തിലെത്തിച്ച ക്യാപ്പിറ്റൽ സ്റ്റുഡിയോസാണ് ചിത്രം തിയെറ്ററുകളിൽ എത്തിയ്ക്കുന്നത്.

  1980കളിലെ തെക്കൻ കേരളത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൻ്റെ ടീസറും ഗാനങ്ങളും ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ശ്രീനാഥ് ശിവശങ്കരൻ സംഗീതം നൽകിയ ചിത്രത്തിലെ കാമുകിപ്പാട്ട് എന്ന പ്രണയ ഗാനം ട്രെൻഡിങിലും ഹിറ്റ് ചാർട്ടിലും ഇടം പിടിച്ചിട്ടുണ്ട്.

  ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ആളൊരുക്കത്തിന് ശേഷം ദേശീയ അവാർഡ് ജേതാവ് വി.സി. അഭിലാഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'സബാഷ്‌ ചന്ദ്രബോസ്'. 'ഉണ്ട', 'സൂപ്പർ ശരണ്യ' എന്നീ ചിത്രങ്ങൾക്ക് ശേഷം സജിത്ത് പുരുഷൻ ഈ ചിത്രത്തിനു വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നു. സംവിധായകനായ വി.സി. അഭിലാഷ്, അജയ് ഗോപാൽ എന്നിവരുടെതാണ് ഗാനരചന.

  എഡിറ്റിംഗ്- സ്റ്റീഫൻ മാത്യു, ലൈൻ പ്രൊഡ്യൂസർ- ജോസ് ആന്റണി, ആർട്ട്‌-സാബുറാം, മിക്സിങ്ങ്- ഫസൽ എ. ബക്കർ, സൗണ്ട് ഡിസൈൻ- ഷെഫിൻ മായൻ, ഡി.ഐ.- സൃക് വാര്യർ, വസ്ത്രലങ്കാരം- അരുൺ മനോഹർ, മേക്കപ്പ്-സജി കോരട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വർഗീസ് ഫെർണാണ്ടസ്, പ്രൊഡക്ഷൻ കൺട്രോളർ- എസ്.എൽ. പ്രദീപ്‌, കൊറിയോഗ്രാഫി: സ്പ്രിംഗ്, ആക്ഷൻ- ഡ്രാഗൺ ജെറോഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- പ്രവീൺ ഉണ്ണി, അസോസിയേറ്റ് ഡയറക്ടർ- രോഹിത് നാരായണൻ, അരുൺ വിജയ് വി സി, വി.എഫ്.എക്സ്.- ഷിനു, സബ് ടൈറ്റിൽ- വൺ ഇഞ്ച് വാര്യർ, ഡിസൈൻ: ജിജു ഗോവിന്ദൻ, സ്റ്റിൽസ്- സലീഷ് പെരിങ്ങോട്ടുകര, നിഖിൽ സൈമൺ.

  Also read: മലയാളത്തിൽ മറ്റൊരു ചരിത്ര കഥയ്ക്ക് കൂടി അങ്കമൊരുങ്ങുന്നു; 'പത്തൊൻപതാം നൂറ്റാണ്ട്' റിലീസിലേക്ക്

  ചരിത്രകഥകൾ അഭ്രപാളികളിൽ എത്തിച്ച പാരമ്പര്യമുള്ള മലയാള സിനിമയിൽ നിന്നും മറ്റൊരു കഥകൂടി പ്രേക്ഷകമുന്നിലെത്താൻ തയാറെടുക്കുന്നു. ഏറെ പ്രതീക്ഷയോടെ മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന 'പത്തൊൻപതാം നൂറ്റാണ്ട്' (Pathonpatham Noottandu) റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ അറ്റ്മോസ് മിക്സിംഗ് പൂർത്തിയായി. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ടിൽ നായക കഥാപാത്രം ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത് സിജു വിൽസനാണ്.

  പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും കഥാപാത്രങ്ങളാകുന്ന സിനിമയാണ് താൻ അവതരിപ്പിക്കുന്നത് എന്ന് സംവിധായകൻ പറഞ്ഞിരുന്നു.

  Summary: Release date for Sabaash Chandrabose movie announced
  Published by:user_57
  First published: