• HOME
 • »
 • NEWS
 • »
 • film
 • »
 • Ullasam movie | ഷെയ്ൻ നിഗം ചിത്രം തിയേറ്ററുകളിലേക്ക്; 'ഉല്ലാസം' റിലീസ് തിയതി പ്രഖ്യാപിച്ചു

Ullasam movie | ഷെയ്ൻ നിഗം ചിത്രം തിയേറ്ററുകളിലേക്ക്; 'ഉല്ലാസം' റിലീസ് തിയതി പ്രഖ്യാപിച്ചു

Release date announced for Shane Nigam movie Ullasam | പവിത്ര ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായിക

ഉല്ലാസം

ഉല്ലാസം

 • Share this:
  ഷെയ്ൻ നിഗമിനെ (Shane Nigam) നായകനാക്കി നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്യുന്ന 'ഉല്ലാസം' (Ullasam) ജൂലൈ ഒന്നിന് കലാസംഘം റിലീസ് തിയെറ്ററിലെത്തിക്കുന്നു. നിരവധി പരസ്യചിത്രങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും ശ്രദ്ധ നേടിയ പവിത്ര ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായിക.

  അജു വര്‍ഗീസ്, ദീപക് പരമ്പോല്‍, ബേസില്‍ ജോസഫ്, ലിഷോയ്, അപ്പുകുട്ടി, ജോജി, അംബിക, നയന എല്‍സ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

  കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറില്‍ ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ പ്രവീണ്‍ ബാലകൃഷ്ണന്‍ എഴുതുന്നു. 'അരവിന്ദന്റെ അതിഥികള്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

  ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഷെയ്ൻ നിഗം ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

  സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ബി.കെ. ഹരിനാരായണൻ എഴുതിയ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകരുന്നു. തെന്നിന്ത്യന്‍ സിനിമകളിലെ നൃത്ത സംവിധായകനായ (കാല, മാരി, പേട്ട, സിംഗം) ബാബ ഭാസ്‌കര്‍ നൃത്തചുവടുകള്‍ ഒരുക്കിയ ആദ്യ മലയാളം ചിത്രമെന്ന പ്രത്യേകതയും 'ഉല്ലാസ'ത്തിനുണ്ട്.

  പ്രൊജക്റ്റ് ഡിസൈനര്‍- ഷാഫി ചെമ്മാട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രഞ്ജിത്ത് കരുണാകരന്‍, എഡിറ്റര്‍- ജോണ്‍കുട്ടി, ബി.ജി.എം.- ഗോപീസുന്ദര, കല- നിമേഷ് താനൂര്‍, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈന്‍- വക്കി, കിഷന്‍, രജീഷ്; സഹസംവിധാനം- സനല്‍ വി. ദേവന്‍, ഡി.ഐ. കളറിസ്റ്റ്- ശ്രിക് വാര്യര്‍, സ്റ്റില്‍സ്- രോഹിത് കെ. സുരേഷ്, ടൈറ്റില്‍ ഡിസൈന്‍- അജയന്‍ ചാലിശ്ശേരി, ഡിസൈന്‍- യെല്ലോടൂത്ത്‌സ്, പി.ആര്‍.ഒ.- എ.എസ്. ദിനേശ്.  Also read: ഇതിലാരാണ് യഥാർത്ഥ നമ്പി നാരായണൻ? വീഡിയോ പങ്കിട്ട് ആർ. മാധവൻ

  'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' (Rocketry: The Nambi Effect) എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണനൊപ്പം (Nambi Narayanan) ചിത്രത്തിന്റെ സംവിധായകനും നായകനുമായ ആർ. മാധവൻ (R. Madhavan) ഒരു രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. 1990കളിൽ ചാരവൃത്തി നടത്തിയെന്ന കള്ളക്കേസിൽ കുടുങ്ങിയ ശാസ്ത്രജ്ഞനായാണ് താരം വേഷമിട്ടത്. 'ക്യാപ്റ്റൻ' എന്ന സിനിമയുടെ സംവിധായകൻ പ്രജേഷ് സെൻ സഹസംവിധാനം ചെയ്യുന്ന ഈ ചിത്രം ആറ് ഭാഷകളിലായി ജൂലൈ ഒന്നിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

  മാധവൻ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ അദ്ദേഹം നമ്പി നാരായണനായി വേഷമിട്ട് യഥാർത്ഥ നമ്പി നാരായണനൊപ്പം ഒരു വീഡിയോ ചെയ്യാൻ ക്യാമറയ്ക്ക് മുന്നിൽ ഒരുമിച്ച് ഇരിക്കുന്നത് കാണാം. ഒറ്റനോട്ടത്തിൽ രണ്ടുപേരും നമ്പി നാരായണൻ തന്നെയാണെന്നേ പ്രേക്ഷകർക്ക് തോന്നുകയുള്ളു. സൂക്ഷ്മമായി നോക്കുമ്പോൾ, ഒരാൾ മാധവൻ തന്നെയാണെന്ന് വ്യക്തമാകും. വീഡിയോയിൽ പറയേണ്ട ഡയലോഗുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുള്ള കളിയാക്കൽ ആണ് വീഡിയോയിൽ.
  Published by:user_57
  First published: