നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • നമ്പി നാരായണന്റെ കഥ പറയുന്ന 'റോക്കറ്റ്റി: ദി നമ്പി എഫ്ഫക്റ്റ്' 2022ൽ; റിലീസ് തിയതി പ്രഖ്യാപിച്ചു

  നമ്പി നാരായണന്റെ കഥ പറയുന്ന 'റോക്കറ്റ്റി: ദി നമ്പി എഫ്ഫക്റ്റ്' 2022ൽ; റിലീസ് തിയതി പ്രഖ്യാപിച്ചു

  Release date for Rocketry: The Nambi Effect announced | വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ വൈറലായിരുന്നു

  'റോക്കറ്റ്റി: ദി നമ്പി എഫ്ഫക്റ്റ്' സിനിമയിൽ മാധവൻ

  'റോക്കറ്റ്റി: ദി നമ്പി എഫ്ഫക്റ്റ്' സിനിമയിൽ മാധവൻ

  • Share this:
   ബഹിരാകാശ ശാസ്ത്രജ്ഞാനായ നമ്പി നാരായണന്റെ ജീവിതവും സഹനവും ദൃശ്യവൽക്കരിക്കുന്ന ബഹുഭാഷാച്ചിത്രമായ 'റോക്കറ്റ്റി: ദി നമ്പി എഫ്ഫക്റ്റ്' ഏപ്രിൽ ഒന്നിന് ലോകമെമ്പാടും തിയേറ്റർ റിലീസ് ചെയ്യും. 2022 ഏപ്രിൽ 1 വിഡ്ഢി ദിനത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. നേരത്തെ ചിത്രത്തിന്റെ ട്രെയിലറും ഏപ്രിൽ ഒന്നിനായിരുന്നു റിലീസ് ചെയ്തത്.

   നടൻ ആർ. മാധവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അദ്ദേഹം തന്നെയാണ് നമ്പി നാരായണനായി എത്തുന്നത്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ തുടങ്ങി ആറ് ഭാഷകളിൽ പുറത്തുവരുന്ന ഈ ചിത്രത്തിൽ ഷാരൂഖ് ഖാൻ, സൂര്യ, സിമ്രൻ എന്നിവരും ഹോളിവുഡിൽ നിന്നും ടൈറ്റാനിക് ഫെയിം റോൺ ഡൊണാച്ചി അടക്കം പ്രമുഖ താരങ്ങളും അഭിനയിച്ചിട്ടുണ്ട്. വിദേശ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

   വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ വൈറലായിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. ചിത്രം നായക കഥാപാത്രത്തിന്റെ മൂന്നു ഘട്ടങ്ങളെ വരച്ചുകാട്ടുന്നു. മുപ്പതുകളുടെ ആദ്യം മുതൽ നാല്പത്തിന്റെ പകുതി വരെ, നാല്പതുകളിൽ തുടങ്ങി അൻപതിന്റെ അവസാനം വരെ, പിന്നെ എഴുപതുകളിൽ എന്നിങ്ങനെയാണ് ഉള്ളടക്കം.

   വിവിധ കാലങ്ങട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവന്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. തലയിലെ നര മാത്രമാണ് ആര്‍ട്ടിഫിഷ്യലായി ഉപയോഗിച്ചിട്ടുള്ളത്.   ആറ് രാജ്യങ്ങളിലധികം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡിനെ തുടര്‍ന്ന് റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു.

   "വലിയൊരു ടീമിനൊപ്പം കോ ഡയറക്ടറായി പ്രവർത്തിക്കാനായത് മികച്ച അനുഭവം തന്നെയായിരുന്നു. ഓർമകളുടെ ഭ്രമണപഥം എന്ന എൻ്റെ പുസ്തകം കൂടി പ്രചോദനമായെന്നത് വ്യക്തിപരമായ സന്തോഷം," മലയാളിയായ കോ-ഡയറക്ടർ പ്രജേഷ് സെൻ പറഞ്ഞു.

   മാധവനൊപ്പം മലയാളിയായ വർഗ്ഗീസ് മൂലന്റെയും വിജയ് മൂലന്റെയും കമ്പനിയായ വർഗ്ഗീസ് മൂലൻ പിക്ച്ചേഴ്സ് ആണ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ. വാർത്താ പ്രചരണം- എ.എസ്. ദിനേശ്, ശബരി, ആതിര ദിൽജിത്ത്.

   Summary: Rocketry: The Nambi Effect, a biopic on scientist Nambi Narayanan is slated for a release in April 2022. The movie has actor Madhavan who has also directed the film, playing the lead role. Madhavan had to undergo rigorous physical transformation to get into the skin of Nambi Narayanan
   Published by:user_57
   First published:
   )}