ഇന്റർഫേസ് /വാർത്ത /Film / RRR release date | രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

RRR release date | രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

RRR

RRR

Release date for RRR movie announced | ജൂനിയര്‍ എന്‍.ടി.ആറും, രാം ചരണും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് RRR

  • Share this:

ബാഹുബലി സംവിധായകൻ എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന RRRന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. അടുത്തിടെ ക്ലൈമാക്‌സ് ചിത്രീകരണം ആരംഭിച്ച വിവരം സംവിധായകന്‍ രാജമൗലി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

ജൂനിയര്‍ എന്‍.ടി.ആറും, രാം ചരണും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ഇരുവരുടെയും കൈകള്‍ മുറുകെ പിടിച്ച് നില്‍ക്കുന്ന ചിത്രവും രാജമൗലി പങ്കുവെച്ചു.

'ക്ലൈമാക്സ് ഷൂട്ട് ആരംഭിച്ചു! എന്റെ രാമരാജുവും ഭീമും ഒത്തുചേര്‍ന്ന് അവര്‍ നേടാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നിറവേറ്റുന്നു... #RRRMovie #RRR 'rajamou എന്ന് അടികൂറിപ്പോടെയാണ് സംവിധായകന്‍ ചത്രം പങ്കുവെച്ചത്.

ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ബോളിവുഡ് താരം ആലിയ ഭട്ട് ആണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.

ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍. എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചത്.

സിനിമ 2021 ഒക്ടോബർ മാസം 13ന് റിലീസ് ചെയ്യും.

കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.

450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കെ. കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം. എം. കീരവാണി. പി.ആര്‍.ഒ ആതിര ദില്‍ജിത്.

2021 ജനുവരി 8ന് ചിത്രം റിലീസ് ചെയ്യാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. 10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക.എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. 2021ല്‍ തന്നെ സിനിമ റിലീസ് ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍. ഹൈദരാബാദിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

കോവിഡ് പ്രതിസന്ധിയും ഷൂട്ടിംഗ് മുടക്കവും

2020 ഒക്ടോബറിൽ ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഷൂട്ടിംഗ് പുനഃരാരംഭിക്കുകയായിരുന്നു.

കോവിഡ് പ്രതിസന്ധിയെത്തുടർന്ന് മാർച്ച് മാസം ഷൂട്ടിംഗ് നിർത്തിവയ്‌ക്കേണ്ട സാഹചര്യമുണ്ടായി. ഒക്ടോബർ അഞ്ചിനാണ് ഷൂട്ടിംഗ് വീണ്ടും തുടങ്ങിയത്.

2020 ജൂലൈ മാസത്തിൽ രാജമൗലിക്കും കുടുംബത്തിനും കോവിഡ് ബാധയേറ്റിരുന്നു. ട്വിറ്ററിലൂടെ രാജമൗലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

"ഇടവേളയൽപ്പം നീണ്ടു പോയി. പക്ഷെ അതെല്ലാം സിനിമയെ മെച്ചമാക്കാൻ ഉപകരിച്ചു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എവിടെ നിശ്ചലമായോ, അവിടെ നിന്നും ആരംഭിക്കാൻ ഞങ്ങളുടെ മുഴുവൻ ക്രൂവും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രേക്ഷകർക്ക് മുൻപിൽ സിനിമയെത്തിക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. പിന്തുണച്ച എല്ലാവർക്കും നന്ദി," ഷൂട്ടിംഗ് ആരംഭിച്ചു കൊണ്ട് രാജമൗലി പറഞ്ഞു. ഷൂട്ടിംഗ് ആരംഭിച്ചതിന്റെ മേക്കിങ് വീഡിയോയും സംഘം പുറത്തുവിട്ടിരുന്നു.

First published:

Tags: Rajamouli, RRR, S.S. Rajamouli