HOME /NEWS /Film / Chattambi release | ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രം 'ചട്ടമ്പി' സെപ്റ്റംബറിൽ; റിലീസ് തിയതി പ്രഖ്യാപിച്ചു

Chattambi release | ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രം 'ചട്ടമ്പി' സെപ്റ്റംബറിൽ; റിലീസ് തിയതി പ്രഖ്യാപിച്ചു

ചട്ടമ്പി

ചട്ടമ്പി

1995 കാലത്തെ ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ കഥയാണ്

  • Share this:

    ശ്രീനാഥ് ഭാസി (Sreenath Bhasi) കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം ചട്ടമ്പി (Chattambi) സെപ്റ്റംബർ 23ന് തീയേറ്ററുകളിലേക്ക്. 1995 കാലത്തെ ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ കഥയാണ്. 22 ഫീമെയിൽ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റർ എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് അഭിലാഷ് എസ്. കുമാർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി.

    ശ്രീനാഥ് ഭാസി, ചെമ്പൻ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു. ആർട്ട് ബീറ്റ്സ് സ്റ്റുഡിയോസിന്റെ ബാനറിൽ ആസിഫ് യോഗിയാണ് ചട്ടമ്പി നിർമ്മിച്ചിരിക്കുന്നത്. കഥ സംവിധായകനും തിരക്കഥാകൃത്തുമായ ഡോൺ പാലത്തറ. തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അലക്സ് ജോസഫ്.

    സഹ നിർമാതാക്കൾ: സിറാജ്, സന്ദീപ് , ഷനിൽ, ജെഷ്ന ആഷിം, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: സിറാജ്, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ശേഖർ മേനോൻ, കലാ സംവിധാനം: സെബിൻ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ., ചമയം: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മസ്ഹർ ഹംസ, സംഘട്ടനം: ഫീനിക്സ് പ്രഭു, പി.ആർ.ഒ.: ആതിര ദിൽജിത്ത്, റീൽ ബ്രാൻഡിംഗ്: കൺടെന്റ് ഫാക്ടറി.


    Also read: Ginna teaser | മഞ്ജു വിഷ്ണു, സണ്ണി ലിയോണി, പായൽ രജ്പുത്; 'ജിന്ന' ടീസർ ലോഞ്ചിന് താരത്തിളക്കം

    സൂപ്പർ താരം മഞ്ജു വിഷ്ണു (Manchu Vishnu), ബോളിവുഡ് താരം സണ്ണി ലിയോണി (Sunny Leone), പായൽ രജ്പുത് (Payal Rajput) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂര്യ സംവിധാനം ചെയ്യുന്ന 'ജിന്ന' (Ginna) എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റീലീസായി. AVA എന്റർടൈൻമെന്റ്, ട്വന്റി ഫോർ ഫ്രെയിംസ് ഫാക്ടറി എന്നിവയുടെ ബാനറിൽ മഞ്ജു വിഷ്ണു നിർമ്മിച്ച് ഡോ എം. മോഹൻ ബാബു അവതരിപ്പിക്കുന്ന 'ജിന്ന' ഇതിനോടകം തന്നെ പ്രേക്ഷകരിൽ ഏറേ ആവേശമുയർത്തി കഴിഞ്ഞു.

    'ജിന്ന'യ്ക്ക് ഒരു വലിയ ചരിത്രം പറയാനുണ്ടെന്ന് നിർമ്മാതാവും എഴുത്തുകാരനുമായ കോന വെങ്കട്ട് പറഞ്ഞു. 'ജിന്ന എന്റെ ഹൃദയത്തോട് വളരെ അടുത്താണ്. ടീസറിൽ പ്രേക്ഷകർ കണ്ടത് ഒരു മഞ്ഞുമലയുടെ ഒരു നുറുങ്ങ് മാത്രമാണ്. സിനിമ നിങ്ങളുടെ ഹൃദയത്തെയും ആത്മാവിനെയും സ്പർശിക്കും,' പായൽ രജ്പുത് പറഞ്ഞു.

    'സ്നേഹം ഒരു സാർവത്രിക ഭാഷയാണെന്ന് വളരെയധികം ഞാൻ മനസ്സിലാക്കുന്നു. ഈ സിനിമയിലെ മുഴുവൻ ടീമും ഒരു കുടുംബം പോലെയായിരുന്നു എന്നത് അദ്ഭുതകരമായിരുന്നു. അത്തരമൊരു അനുഭവം മുമ്പ് എനിക്കുണ്ടായിട്ടില്ല. എല്ലാവരും വളരെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. സൗത്ത് ഇൻഡസ്ട്രി എന്നോട് വളരെയേറേ സ്നേഹം പ്രകടിപ്പിക്കുന്നുണ്ട്. വരും വർഷങ്ങളിലും ഞാൻ കൂടുതൽ സിനിമകൾ ചെയ്യുമെന്ന് പ്രതീക്ഷിക്കാം,' സണ്ണി ലിയോണിയുടെ വാക്കുകൾ.

    First published:

    Tags: Chattambi movie, Malayalam cinema 2022, Sreenath Bhasi