ദിലീഷ് പോത്തൻ (Dileesh Pothan), മാത്യു തോമസ് (Mathew Thomas), അജു വർഗീസ് (Aju Varghese), സൈജു കുറുപ്പ് (Saiju Kurup), ധ്യാൻ ശ്രീനിവാസൻ (Dhyan Sreenivasan) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന 'പ്രകാശൻ പറക്കട്ടെ' ജൂൺ 17 മുതൽ പ്രദർശനത്തിനെത്തുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. പുതുമുഖം മാളവിക മനോജാണ് നായിക. ശ്രീജിത്ത് രവി, ഗോവിന്ദ് വി. പെെ, നിഷാ സാരംഗ്, സ്മിനു സിജോ തുടങ്ങിയവർക്കൊപ്പം നടന് ശ്രീജിത്ത് രവിയുടെ മകന് മാസ്റ്റര്‍ ഋതുണ്‍ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
ധ്യാന്‍ ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രമാണിത്. ഹിറ്റ് മേക്കേഴ്സ് എന്റര്‍ടെെയ്മെന്റ്, ഫന്റാസ്റ്റിക് ഫിലിംസ്, എന്നീ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.
മനു മഞ്ജിത്തിന്റെയും, ബി.കെ. ഹരിനാരായണന്റെയും വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നിർവഹിക്കുന്നു. ചായാഗ്രഹണം- ഗുരുപ്രസാദ്, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ, സൗണ്ട്- ഷെഫിൻ മായൻ , കല- ഷാജി മുകുന്ദ്, ചമയം- വിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം -സുജിത് സി.എസ്., സ്റ്റിൽസ്-ഷിജിൻ രാജ് പി., പരസ്യകല- മനു ഡാവിഞ്ചി, പ്രൊജക്ട് ഡിസൈനർ- ദിനിൽ ബാബു, നിർമ്മാണ നിർവ്വഹണം- സജീവ് ചന്തിരൂർ, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.
Also read: Her movie | അഞ്ച് നായികമാർ അണിനിരക്കുന്ന 'ഹർ' സിനിമയ്ക്ക് തിരുവനന്തപുരത്ത് തുടക്കം
അഞ്ച് സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന 'ഹർ' (Her movie) എന്ന ചിത്രത്തിന് മെയ് ആറ് വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് കോട്ടൺഹിൽ കാർമ്മൽ ആശ്രമ ദേവാലയത്തിൽ തുടക്കം കുറിച്ചു. ഫ്രൈഡേ, ലോ പോയിൻ്റ്എന്നീ ചിത്രങ്ങൾക്കു ശേഷം 'ചേര' എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാക്കിക്കൊണ്ടാണ് ലിജിൻ ജോസ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
എ.റ്റി. സ്റ്റുഡിയോസിൻ്റെ ബാനറിൽ അനീഷ് എം. തോമസാണ് ചിത്രം നിർമ്മിക്കുന്നത്. 'നീ കൊ ഞാ ചാ', 'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'സത്യം പറഞ്ഞാ വിശ്വസിക്കുവോ?' എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളികൂടിയാണ് അനീഷ് എം. തോമസ്.
ചലച്ചിത്ര പ്രവർത്തകർ, അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ നിർമ്മാതാവ് അനീഷിൻ്റെ മാതാപിതാക്കളായ എ. തോമസ്കുട്ടി, മോളി തോമസ് എന്നിവർ ആദ്യ തിരി തെളിയിച്ചാണ് തുടക്കമിട്ടത്. ഐ.ബി. സതീഷ് എം.എൽ.എ. സ്വിച്ചോൺ കർമ്മം നടത്തി. നിർമ്മാതാവ് ജി. സുരേഷ് കുമാർ ഫസ്റ്റ് ക്ലാപ്പും നൽകി. ശ്യാമപ്രസാദ്, ജി.എസ്. വിജയൻ, ദീപു കരുണാകരൻ, കല്ലിയൂർ ശശി, മേനകാ സുരേഷ് കുമാർ, പാർവ്വതി തിരുവോത്ത്, നിർമ്മാക്കളായ രാജസേനൻ, സന്ധീപ് സേനൻ, സംവിധായകൻ സുരേഷ് കൃഷ്ണൻ, ബിനീഷ് കൊടിയേരി. സജീവ് പാഴൂർ, മാല പാർവ്വതി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.