• HOME
  • »
  • NEWS
  • »
  • film
  • »
  • Bharatha Circus | ഭാരത സർക്കസ് ഡിസംബറിലെത്തും; റിലീസ് തിയതി ഇതാ

Bharatha Circus | ഭാരത സർക്കസ് ഡിസംബറിലെത്തും; റിലീസ് തിയതി ഇതാ

നടനും സംവിധായകനുമായ സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ചിത്രം

ഭാരത സർക്കസ്

ഭാരത സർക്കസ്

  • Share this:
ഷൈൻ ടോം ചാക്കോ, ബിനു പപ്പു, എം.എ. നിഷാദ് എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ഭാരത സർക്കസിന്റെ റിലീസ് തീയതി പുറത്തു വിട്ടു. ഡിസംബർ 9 ന് ചിത്രം തിയ്യേറ്ററുകളിൽ എത്തും. ഈ സിനിമ ഒരു സർക്കസ് ആണോ എന്ന് ചോദിച്ചാൽ അല്ല, എന്നാൽ ഒരു സർക്കസ് ആണ് എന്ന് അണിയറക്കാർ. ദിനം പ്രതി കണ്ടുകൊണ്ടിരിക്കുന്ന നമുക്ക് ചുറ്റുമുള്ള രാഷ്ട്രീയതിന്റെയും അധികാരത്തിന്റെയും കുപ്പായം ഇട്ടു നടക്കുന്നവരുടെ സർക്കസ് ആണ് ഈ ചിത്രം.

നടനും സംവിധായകനുമായ സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്നു.

ബെസ്റ്റ് വേ എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിക്കുന്ന ഭാരത സർക്കസിന്റെ കഥയും തിരക്കഥയും സംഭാഷണവും മുഹാദ്‌ വെമ്പായത്തിന്റേതാണ്. സുധീർ കരമന, ജാഫർ ഇടുക്കി, പ്രജോദ് കലാഭവൻ, സുനിൽ സുഖദ, ജയകൃഷ്ണൻ, സാജു നവോദയ (പാഷാണം ഷാജി), ആരാധ്യ ആൻ, മേഘാ തോമസ്സ്, ആഭിജ, ദിവ്യാ നായർ, മീരാ നായർ, സരിത കുക്ക, അനു നായർ, ജോളി ചിറയത്ത്, ലാലി പി.എം. തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

ക്യാമറ- ബിനു കുര്യൻ, സംഗീതം- ബിജിബാൽ, എഡിറ്റർ- വി. സാജൻ, പ്രൊഡക്ഷൻ കണ്ട്രോളർ- ദീപക്ക് പരമേശ്വരൻ, കലാസംവിധാനം- പ്രദീപ്, മേക്കപ്പ്- റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം- മനോഹർ, സൗണ്ട് ഡിസൈനിങ്- ഡാൻ, കൊ.ഡയറക്ടർ- പ്രകാശ് കെ. മധു, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- നസീർ കരന്തൂർ, പി.ആർ.ഒ.- എ.എസ്. ദിനേശ്, സ്റ്റിൽ- നിദാദ് കെ.എൻ., പബ്ലിസിറ്റി ഡിസൈൻ- കോളിൻസ് ലിയോഫിൽ, മാർക്കറ്റിങ് പ്ലാൻ & സ്ട്രാറ്റജി- ഒബ്സ്ക്യുറ, പബ്ലിസിറ്റി & മീഡിയ- കണ്ടന്റ് ഫാക്ടറി.

Also read: Zakariya | സംവിധായകൻ സക്കരിയ നായകൻ; ചിത്രം 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ'

'സുഡാനി ഫ്രം നൈജീരിയ' (Sudani from Nigeria) എന്ന കന്നിചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ സക്കരിയയെ (Zakariya Mohammed) നായകനാക്കി ഷമീം മൊയ്തീൻ സംവിധാനം ചെയ്യുന്ന 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ' (Communist Pacha Adhava Appa) എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ഹരിത എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സാൽവൻ നിർമ്മിക്കുന്ന 'കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ' എന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബർ 20ന് കോഴിക്കോട് ആരംഭിച്ചു.

ആഷിഫ് കക്കോടി തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാഫി കോറോത്ത് നിർവഹിക്കുന്നു. നിഷാദ് അഹമ്മദ് എഴുതിയ വരികൾക്ക് ശ്രീഹരി കെ. നായര്‍ സംഗീതം പകരുന്നു. എഡിറ്റര്‍- ഷഫീഖ് വി.ബി., ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഗിരീഷ് അത്തോളി, പ്രൊഡക്ഷന്‍ ഡിസൈനര്‍- അനീസ് നടോടി.

Summary: Malayalam movie 'Bharatha Circus' gets a release date
Published by:user_57
First published: