നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Lal Bagh movie | മംമ്ത മോഹൻദാസ് നായികയാവുന്ന 'ലാൽ ബാഗ്' റിലീസ് തിയതി പ്രഖ്യാപിച്ചു

    Lal Bagh movie | മംമ്ത മോഹൻദാസ് നായികയാവുന്ന 'ലാൽ ബാഗ്' റിലീസ് തിയതി പ്രഖ്യാപിച്ചു

    Release date of Lalbagh movie announced | സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് 'ലാൽ ബാഗ്'

    ലാൽ ബാഗ്

    ലാൽ ബാഗ്

    • Share this:
      'പൈസാ പൈസാ' എന്ന ചിത്രത്തിനു ശേഷം പ്രശാന്ത് മുരളി പത്മനാഭൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'ലാല്‍ ബാഗ്' (Lal Bagh) നവംബർ 19-ന് പ്രദർശനത്തിനെത്തുന്നു. മംമ്ത മോഹൻദാസ് (Mamtha Mohandas) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ (psychological thriller) ചിത്രമായ 'ലാൽബാഗ്' പൂർണമായും ബാംഗ്ളൂരിലാണ് ചിത്രീകരിച്ചത്.

      സിജോയ് വർഗീസ്, രാഹുൽ മാധവ്, അജിത് കോശി, നന്ദിനി റായ്, നേഹാ സക്സേന, രാഹുൽ ദേവ് ഷെട്ടി, വി.കെ. പ്രകാശ്, സുദീപ് കാരക്കാട്ട്, എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

      ഒരു ബർത്ത്ഡേ പാർട്ടിയ്ക്ക് ശേഷമുണ്ടാകുന്ന ഒരു കൊലപാതകവും അതിന് മുൻപും ശേഷവുമുണ്ടാകുന്ന സംഭവങ്ങളും എങ്ങനെ ആ പാർട്ടിയിൽ പങ്കെടുത്തിരുന്നവരുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നതാണ് 'ലാല്‍ബാഗ്' എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

      "നാഗരിക ജീവിതം സ്ത്രീ പുരുഷ ബന്ധങ്ങളിൽ ഉണ്ടാക്കുന്ന സങ്കീർണ്ണതകളാണ് ഈ നോൺ ലീനിയർ സിനിമ മുന്നോട്ട് വയ്ക്കുന്നത്," സംവിധായകൻ പ്രശാന്ത് മുരളി പറഞ്ഞു.

      കോവിഡ് പ്രതിസന്ധിയുടെ നാളുകളിൽ സ്റ്റുഡിയോയിൽ പോകാതെ എങ്ങനെ റെക്കോർഡിംഗ് പൂർത്തിയാക്കാമെന്നതിന് മാതൃകയുമായി നടി മംമ്ത മോഹൻദാസ് കഴിഞ്ഞ വർഷം ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ലാൽ ബാഗിലെ 'റുമാൽ അമ്പിളി' ഗാനത്തിന്റെ റെക്കോർഡിംഗാണ് വളരെ വ്യത്യസ്തമായി മംമ്ത കൈകാര്യം ചെയ്തത്.

      റെക്കോർഡിംഗ് സ്‌റ്റുഡിയോക്ക് പകരം മംമ്ത ഇരിക്കുന്നത് വസ്ത്രങ്ങൾ സൂക്ഷിക്കുന്ന വീട്ടിലെ കുഞ്ഞുമുറിയിലാണ്. അവിടെ അയയിൽ തൂക്കിയിട്ട വസ്ത്രങ്ങൾക്ക് ഇടയിൽ ചുരുണ്ടുകൂടിയിരുന്ന്, റെക്കോർഡിങ് സെറ്റുമായി മംമ്ത തന്റെ ജോലി പൂർത്തിയാക്കുകയായിരുന്നു. മംമ്തക്കൊപ്പം സിയ-ഉൾ-ഹഖും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു.

      സെലിബ്‌സ് ആൻഡ് റെഡ്‌കാർപെറ്റ് ഫിലിംസിന്റെ ബാനറിൽ രാജ് സഖറിയാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആന്റണി ജോ നിർവ്വഹിക്കുന്നു. ഗാനരചന-അജീഷ് ദാസൻ, സംഗീതം-രാഹുൽ രാജ്, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.



      Also read: Amrutha Suresh | ക്ഷുഭിതയായി അമൃതയുടെ മകൾ അവന്തിക; കുഞ്ഞിന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി അമ്മയും

      ഗായിക അമൃത സുരേഷിന്റെ (Amrutha Suresh) ഏക മകളാണ് പാപ്പു എന്ന് വിളിക്കുന്ന അവന്തിക (Avanthika). അമ്മയെപ്പോലെ തന്നെ സോഷ്യൽ മീഡിയയിൽ പാപ്പു എന്ന മിടുക്കിക്കുട്ടി സജീവമാണ്. പാപ്പുവിനും അമൃതയുടെ അമ്മ ലൈലക്കുമായി ഒരു വ്ലോഗ് തന്നെയുണ്ട്. പപ്പുവിന്റെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങൾ പോസ്റ്റ് ചെയ്യാൻ ലോക്ക്ഡൌൺ നാളുകളിൽ ആരംഭിച്ചതാണ് ഈ യൂട്യൂബ് വ്ലോഗ്. പാപ്പു ആൻഡ് ഗ്രാൻഡ്മാ എന്നാണ് വ്ലോഗിന് പേര് നൽകിയിട്ടുള്ളത്. ഇതിനു പുറമെ അമൃതയുടെയും അഭിരാമിയുടെയും പേജുകളിൽ പാപ്പു സ്ഥിരം സാന്നിധ്യമാണ്.

      ഇപ്പോൾ അവന്തിക മാത്രം നിറഞ്ഞു നിൽക്കുന്ന ഒരു വീഡിയോ പോസ്റ്റുമായാണ് അമൃത എത്തിയിട്ടുള്ളത്. പാപ്പു ആകെ ക്ഷുഭിതയായുള്ള നിൽപ്പാണ്. ശേഷം അമ്മയോട് ഒന്നിന് പിറകെ ഒന്നായി ചോദ്യങ്ങളും ഉയർത്തുന്നു. എല്ലാത്തിനും അമൃത വളരെ ക്ഷമയോട് കൂടി തന്നെ ഉത്തരങ്ങളും നൽകുന്നു. വീടിനുള്ളിൽ വച്ച് തന്നെ ഷൂട്ട് ചെയ്ത വീഡിയോയാണിത്.
      Published by:user_57
      First published:
      )}