ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ലവ്, ആക്ഷൻ, ഡ്രാമ' ഓണച്ചിത്രമായി തിയേറ്ററിലെത്തും. നിവിൻ പോളി, നയൻതാര ജോഡികൾ ഒന്നിക്കുന്ന ചിത്രം സെപ്റ്റംബർ അഞ്ചിന് റിലീസാവും. വടക്കുനോക്കിയന്ത്രം എന്ന ശ്രീനിവാസൻ ചിത്രത്തിലെ തളത്തിൽ ദിനേശൻ, ശോഭ എന്നീ കഥാപാത്രങ്ങളുടെ പേരാണ് ഇതിലെ നായികാ നായകന്മാർക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് തന്നെയാണ് ചിത്രം പ്രഖ്യാപിച്ചത് മുതലുള്ള ഹൈലൈറ്റും. അജു വർഗീസ് നിർമ്മാതാവാകുന്നു എന്ന പ്രത്യേകതയുമുണ്ട്.
നീണ്ട ഇടവേളയ്ക്കു ശേഷം നയൻതാര മലയാളത്തിൽ മടങ്ങിയെത്തുന്ന ചിത്രമാണ് ലവ്, ആക്ഷൻ, ഡ്രാമ. മിഖായേലിന് ശേഷം ഈ വർഷം പുറത്തു വരുന്ന നിവിൻ പോളി ചിത്രമാണിത്.
ചിത്രത്തിൽ ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, അജു വർഗീസ്, വിനീത് ശ്രീനിവാസൻ എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു കൂട്ടുകെട്ട് ഒമ്പതു വർഷങ്ങൾക്കു ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മലര്‍വാടി ആര്‍ട്സ് ക്ലബ് സിനിമയിൽ ഭാഗമായ നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, ദീപക് പറമ്പോല്‍ എന്നിവരാണ് വീണ്ടും ഒന്നിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Love Action Drama, Love Action Drama movie, Nayanthara, Nayanthara movie, Nivin pauly