• HOME
  • »
  • NEWS
  • »
  • film
  • »
  • Pathaam Valavu | സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് ചിത്രം പത്താം വളവ് തിയേറ്ററിലേക്ക്; റിലീസിംഗ് ഡേറ്റ് പുറത്ത്

Pathaam Valavu | സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് ചിത്രം പത്താം വളവ് തിയേറ്ററിലേക്ക്; റിലീസിംഗ് ഡേറ്റ് പുറത്ത്

വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

  • Share this:
സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്താം വളവ്. സിനിയുടെ റിലീസിംഗ് ഡേറ്റ് പുറത്ത്. മെയ് 13 ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ് സിനിമയുടെ ട്രെയിലര്‍ പുറത്ത് വന്നിരുന്നു. മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം അജ്മല്‍ അമീര്‍ പത്താം വളവിലൂടെ മലയാളത്തില്‍ എത്തുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

അതിഥി രവിയും സ്വാസിക യുമാണ് നായികമാര്‍. അനീഷ് ജി മേനോന്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു,നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍,ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്,തുഷാര പിള്ള, അമ്പിളി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. നടി മുക്തയുടെ മകള്‍ കണ്മണി ആദ്യമായി പത്താം വളവിലൂടെ അഭിനയരംഗത്ത് എത്തുന്നുണ്ട്. ഒരു ഫാമിലി ഇമോഷണല്‍ ത്രില്ലറായ പത്താം വളവ്.

Also Read-Pathaam Valavu trailer | തുറന്നു വിട്ടാൽ തിരിച്ചു വരുന്നവർ ചുരുക്കമാ... 'പത്താം വളവ്' ട്രെയ്‌ലർ

യു ജി എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ഡോക്ടര്‍ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍, പ്രിന്‍സ് പോള്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്നത്. ചിത്രത്തിലൂടെ ബോളിവുഡ് നിര്‍മ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്. റുസ്തം, ലഞ്ച് ബോക്‌സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ നിതിന്‍ കേനിയുടെയും നവീന്‍ ചന്ദ്രയുടെയും പങ്കാളിത്തത്തില്‍ ഉള്ള കമ്പനിയാണ് എം എം സ്.

Also Read-Oruthee 2 | നവ്യാ നായരുടെ തിരിച്ചുവരവ് ചിത്രം ഒരുത്തീക്ക് രണ്ടാം ഭാഗമൊരുങ്ങുന്നു

നൈറ്റ് ഡ്രൈവ് തിരക്കഥകൃത്ത് അഭിലാഷ് പിള്ളയാണ് പത്താം വളവിനുംതിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിലാഷിന്റെ രണ്ടാമത്തെ ത്രില്ലര്‍ ചിത്രമാണിത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. ജോസഫിനു ശേഷം രഞ്ജിന്‍ രാജ് ഒരിക്കല്‍ കൂടി പദ്മകുമാര്‍ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു.എഡിറ്റര്‍ - ഷമീര്‍ മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈന്‍ നോബിള്‍ ജേക്കബ് - , കോസ്റ്റ്യൂം ഡിസൈനര്‍ - ഐഷ ഷഫീര്‍, ആര്‍ട്ട് രാജീവ് കോവിലകം, മേക്കപ്പ് ജിതേഷ് പൊയ്യ, പി.ആര്‍.ഓ- ആതിര ദില്‍ജിത്ത്, വാഴൂര്‍ ജോസ്.
Published by:Jayesh Krishnan
First published: