HOME /NEWS /Film / Upacharapoorvam Gunda Jayan | ഗുണ്ടാ ജയനെ ഫെബ്രുവരിയിൽ റിലീസ് ചെയ്യും; 'ഉപചാരപൂർവ്വം ഗുണ്ടാ ജയൻ' പ്രദർശനത്തിനെത്തുന്നു

Upacharapoorvam Gunda Jayan | ഗുണ്ടാ ജയനെ ഫെബ്രുവരിയിൽ റിലീസ് ചെയ്യും; 'ഉപചാരപൂർവ്വം ഗുണ്ടാ ജയൻ' പ്രദർശനത്തിനെത്തുന്നു

ഉപചാരപൂർവ്വം ഗുണ്ട ജയൻ

ഉപചാരപൂർവ്വം ഗുണ്ട ജയൻ

ദുല്‍ഖർ സൽമാൻ നിർമ്മിക്കുന്ന 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' തിയറ്ററിൽ റിലീസ് ചെയ്യും

 • Share this:

  'കണ്ടോളൂ ചിരിച്ചോളൂ പക്ഷേ പഴയ ഗുണ്ടകളെ കളിയാക്കരുതേ' എന്ന ടാഗ്‌ലൈനോട് കൂടി സൈജു കുറുപ്പ് (Saiju Kurup) നായകനായ 'ഉപചാരപൂർവ്വം ഗുണ്ട ജയൻ' (Upacharapoorvam Gunda Jayan) സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ദുല്‍ഖർ സൽമാൻ (Dulquer Salmaan) നിർമ്മിക്കുന്ന 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' തിയെറ്ററിൽ റിലീസ് ചെയ്യും. ചിത്രം ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തും. ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. സൈജു കുറുപ്പിന്റെ നൂറാമത് ചിത്രം കൂടിയാണിത്.

  വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

  രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. ചിത്രത്തില്‍ സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  ഇതിന് പുറമെ ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, ഷാനി ഷാക്കി, വൃന്ദ മേനോന്‍, നയന, പാര്‍വതി, ഷെലജ പി അമ്പു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ക്യാമറ എല്‍ദോ ഐസക്, എഡിറ്റര്‍ കിരണ്‍ ദാസ്, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കര്‍.

  പ്രൊജക്ട് ഡിസൈന്‍- ജയ് കൃഷ്ണന്‍, ആർട്ട്- അഖില്‍ രാജ് ചിറായില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് കാരന്തൂര്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, മേക്കപ്പ്- ജിതേഷ് പൊയ്യ, അസോസിയേറ്റ്‌സ് ഡയറക്ടര്‍മാര്‍- കിരണ്‍ റാഫേല്‍, ബിന്റോ സ്റ്റീഫന്‍, പി.ആര്‍.ഒ.- വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്, ഫോട്ടോഷൂട്ട്- ഗിരീഷ് ചാലക്കുടി, സ്റ്റില്‍സ്‌- നിദാദ് കെ.എന്‍., പോസ്റ്റര്‍ ഡിസൈന്‍- ഓള്‍ഡ് മങ്ക്‌സ്.

  Also read: 'ആരാണ് പരോളില്‍ ഇറങ്ങി മുങ്ങിയ സോളമന്‍': ദുരൂഹത ഉണര്‍ത്തുന്ന പത്താം വളവ് ടീസര്‍

  എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ സ്വഭാവമുള്ള ഫാമിലി ഇമോഷണല്‍ ചിത്രം പത്താംവളവിന്റെ ടീസര്‍ പുറത്തുവിട്ടു. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

  അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ. അതിഥി രവിയും സ്വാസിക യുമാണ് നായികമാര്‍. യു ജി എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍, പ്രിന്‍സ് പോള്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തിലൂടെ ബോളിവുഡ് നിര്‍മ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്.

  റുസ്തം, ലഞ്ച് ബോക്‌സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ നിതിന്‍ കേനിയുടെയും നവീന്‍ ചന്ദ്രയുടെയും പങ്കാളിത്തത്തില്‍ ഉള്ള കമ്പനിയാണ് എം എം സ്. ചിത്രത്തിന്റ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. ജോസഫിനു ശേഷം രഞ്ജിന്‍ രാജ് ഒരിക്കല്‍ കൂടി പദ്മകുമാര്‍ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു.

  First published:

  Tags: Dulquer salmaan, Saiju Kurup, Upacharapoorvam Gunda Jayan