• HOME
 • »
 • NEWS
 • »
 • film
 • »
 • Cobra release | ത്രില്ലടിപ്പിക്കാൻ ചിയാൻ വിക്രമിന്റെ 'കോബ്ര' ഓഗസ്റ്റിൽ വരുന്നു

Cobra release | ത്രില്ലടിപ്പിക്കാൻ ചിയാൻ വിക്രമിന്റെ 'കോബ്ര' ഓഗസ്റ്റിൽ വരുന്നു

Release date of Vikram movie Cobra got finalised | KGFലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക

കോബ്രയിൽ വിക്രം

കോബ്രയിൽ വിക്രം

 • Share this:
  സൂപ്പർതാരം ചിയാൻ വിക്രം (Chiyaan Vikram) നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രം 'കോബ്ര' (Cobra) ആഗസ്റ്റ് 11-ന് ലോകമെമ്പാടുമായി പ്രദർശനത്തിനെത്തുന്നു. വിക്രം വിവിധ ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടുന്ന 'കോബ്ര' 'ഇമൈകൾ നൊടികൾ', 'ഡിമാൻഡി കോളനി' എന്നീ സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കിയ ആർ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്നു. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാർ നിർമിക്കുന്ന ചിത്രത്തിൽ KGFലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായികാ വേഷത്തിൽ എത്തുന്നത്.

  വിക്രം ഒന്നിലധികം ലുക്കിൽ അവതരിക്കുന്ന ആക്ഷൻ ത്രില്ലറിൽ നടൻ ഒരു പ്രതിഭാധനനായ ഗണിതശാസ്ത്രജ്ഞനായും വേഷംമാറിയ ഒരു കലാകാരനായും അഭിനയിക്കുന്നുണ്ട്.

  കോവിഡ് പാൻഡെമിക് വ്യാപനം 'കോബ്ര'യെ സാരമായി ബാധിച്ചു, ഇത് സിനിമയുടെ നിർമ്മാണ സമയം മൂന്ന് വർഷത്തിലേറെ നീട്ടി. 'കോബ്ര' ടീമിനെ 2020 മാർച്ചിൽ അവരുടെ ഷൂട്ടിംഗിന്റെ മധ്യത്തിൽ റഷ്യയിൽ നിന്ന് തിരിച്ചയച്ചു, അതിനുശേഷം സിനിമയുടെ ജോലികൾ തീർപ്പുകൽപ്പിക്കപ്പെട്ടില്ല. എന്നിരുന്നാലും, ഒരു മാസം മുമ്പ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി, ജൂണിനുശേഷം ചിത്രം ബിഗ് സ്‌ക്രീനുകളിൽ എത്താനുള്ള തയ്യാറെടുപ്പിലാണ്.

  ഇന്ത്യൻ ക്രിക്കറ്റ് താരമായ ഇർഫാൻ പത്താനോടൊപ്പം മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. എ.ആർ. റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്നുവെന്ന പ്രത്യേകതയും കോബ്രയ്ക്കുണ്ട്. ഹരീഷ് കണ്ണൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ ഭുവൻ ശ്രീനിവാസനാണ്. പി.ആർ.ഒ. - എ.എസ്. ദിനേശ്, ശബരി.  Also read: കുടുംബ ബന്ധങ്ങളിലെ ഊഷ്മളത നിറയുന്ന ഗാനവുമായി ജയസൂര്യയുടെ 'ജോൺ ലൂഥർ'

  ജയസൂര്യ (Jayasurya), ആത്മീയ, ദൃശ്യ രഘുനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജോണ്‍ ലൂഥർ' (John Luther) എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന് നജീം അര്‍ഷാദ്, നാരായണി ഗോപന്‍ എന്നിവര്‍ ആലപിച്ച 'ഒരു നാളിതാ പുലരുന്നു മേലെ...' എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് മനോരമ മ്യൂസിക്ക് സോംഗ്‌സന്റെ യൂട്യൂബ് ചാനലിലൂടെ റിലീസായത്.

  ദീപക് പരമ്പോൽ, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ്സ് പി മാത്യു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗ്ഗീസ്സ് രാജ് നിര്‍വ്വഹിക്കുന്നു.
  Published by:user_57
  First published: