• HOME
 • »
 • NEWS
 • »
 • film
 • »
 • Thuramukham | കോവിഡ് വ്യാപനം: നിവിൻ പോളിയുടെ 'തുറമുഖം' റിലീസ് മാറ്റി

Thuramukham | കോവിഡ് വ്യാപനം: നിവിൻ പോളിയുടെ 'തുറമുഖം' റിലീസ് മാറ്റി

Release of Nivin Pauly movie Thuramukham postponed | 'തുറമുഖം' സിനിമയുടെ റിലീസ് മാറ്റിവച്ചു

തുറമുഖം

തുറമുഖം

 • Share this:
  കോവിഡ് (Covid 19) വ്യാപന പശ്ചാത്തലത്തിൽ നിവിൻ പോളി (Nivin Pauly) ചിത്രം 'തുറമുഖം' (Thuramukham) റിലീസ് തിയതി നീട്ടി. 2022 ജനുവരി 20ന് റിലീസ് ചെയ്യാൻ കരുതിയിരുന്ന സിനിമയാണ് 'തുറമുഖം'. രാജീവ് രവിയാണ് (Rajeev Ravi) സംവിധായകൻ. റിലീസ് മാറ്റിവച്ചുകൊണ്ടുള്ള കുറിപ്പിന്റെ പരിഭാഷ ചുവടെ:

  "വ്യക്തികളുടെ വിജയങ്ങളും പരാജയങ്ങളും എന്നതിലുപരി വലിയ ലക്ഷ്യങ്ങളോടുള്ള പ്രതിബദ്ധത പ്രധാനമായിരുന്ന ഒരു തലമുറയുടെ മറക്കപ്പെട്ട ത്യാഗങ്ങളെയും വീരോചിതമായ പോരാട്ടങ്ങളെയും അഭിസംബോധന ചെയ്യാനുള്ള ശ്രമമാണ് തുറമുഖം. ഈ സമയത്തും നമ്മുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായ അത്തരം കാര്യങ്ങൾ, ഒരു വലിയ ലക്ഷ്യത്തിനായി പ്രാധാന്യമർഹിക്കുന്നു.

  മഹാമാരിയുടെ സാഹചര്യം ഞങ്ങളെ തുറമുഖത്തിന്റെ റിലീസ് വീണ്ടും മാറ്റിവയ്ക്കാൻ പ്രേരിപ്പിച്ചു. കോവിഡിന്റെ ഇപ്പോഴത്തെ കുതിച്ചുചാട്ടവും അതിന്റെ പുതിയ വകഭേദങ്ങളും കുറയുന്നത് വരെ നമുക്ക് കാത്തിരിക്കേണ്ടിവരും, അതിലൂടെ നമുക്കെല്ലാവർക്കും സുരക്ഷിതമായും ആരോഗ്യത്തോടെയും സിനിമാ ഹാളുകളിലേക്ക് എത്താൻ കഴിയും. ആ ദിനങ്ങൾ അതിവിദൂരമല്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു."
  2020 ജൂൺ മാസത്തിനു മുൻപ് തന്നെ ഷൂട്ടിംഗ് അവസാനിച്ചിരുന്ന ചിത്രത്തിൻറെ റിലീസ് തീയതി കോവിഡ് വ്യാപനത്തിൽ പെട്ട് പല കുറി നീട്ടിവെക്കേണ്ടതായി വന്നിരുന്നു. ഒടുവിൽ ക്രിസ്മസ് റീലീസായി ഡിസംബർ 24 ന് എത്തുമെനന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്.

  കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് 'തുറമുഖം'. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

  ബോക്‌സ് ഓഫീസിലും നിരൂപകര്‍ക്കിടയിലും ഒരുപോലെ ശ്രദ്ധ നേടിയ, കൊച്ചിയുടെ ചരിത്രം പശ്ചാത്തലമാക്കി ഒരുക്കിയ കമ്മട്ടിപാടത്തിനു ശേഷം ഐ.വി. ശശി സിനിമകളെ അനുസ്മരിക്കുന്ന തരത്തിൽ വൻ താര നിരയുമായി പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്.

  അമ്പതാമത് റോട്ടർഡാം രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തുറമുഖവും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ചലച്ചിത്രോത്സവത്തിലെ ബിഗ് സ്ക്രീൻ മത്സരവിഭാഗത്തിലേക്കാണ് തുറമുഖം എത്തിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 15 സിനിമകളാണ് മത്സരവിഭാഗത്തിലുള്ളത്.

  നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂർണ്ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത്. എഡിറ്റര്‍: ബി. അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്.

  അൻവർ അലിയുടെ വരികൾക്ക് കെ, ഷഹബാസ് അമൻ എന്നിവർ ഈണം പകർന്നിരിക്കുന്നു. ബി. അജിത് കുമാറാണ് എഡിറ്റിങ്. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് ആണ് ചിത്രം നിമ്മിച്ചിരിക്കുന്നത്‌. പി ആർ ഒ - ആതിര ദിൽജിത്ത്.
  Published by:user_57
  First published: