വിഷ്ണു ഉണ്ണികൃഷ്ണൻ (Vishnu Unnikrishnan) നായകനായ 'കുറി' (Kuri movie) സിനിമയുടെ റിലീസ് മാറ്റിവച്ചു. 'ഓരോ സിനിമയും ഓരോ പോരാട്ടങ്ങളാണ്. കുറിയുടെ സ്ഥിതിയും മറിച്ചല്ല. അത്രമേൽ കഷ്ടപ്പെട്ടു തന്നെയാണ് ഞങ്ങൾ ഈ കുറി തൊട്ടത്! അത്തരത്തിൽ ഉണ്ടാക്കിയെടുത്ത ഒരു ചിത്രം സിനിമാശാലകളിൽ നിങ്ങളോടൊപ്പമിരുന്ന് കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അതിൻ്റെ പിന്നണി പ്രവർത്തകരായിരിക്കുമെന്നതിൽ തർക്കമുണ്ടാകില്ല.. പക്ഷേ; പ്രതികൂലമായ പ്രകൃതി സാഹചര്യങ്ങളും, മറ്റ് ചില സാങ്കേതിക കാരണങ്ങളും മുൻനിർത്തി കുറിയുടെ റിലീസ് തീയതി തൽക്കാലത്തേക്കെങ്കിലും ഒന്ന് മാറ്റി വയ്ക്കാനുള്ള നിര്‍ദ്ദേശത്തെ.. അതിൻ്റെ എല്ലാ മെച്ചവും തിരിച്ചറിഞ്ഞുകൊണ്ട്;
ഒരൊറ്റ മനസ്സോടെ പിന്തുണച്ച പ്രിയപെട്ട ക്രിയാത്മക-സാങ്കേതിക പ്രവർത്തകരും, അഭിനേതാക്കളും ഉൾപ്പെടുന്ന ഞങ്ങളുടെ കൂട്ടത്തിലൊരാളെന്ന നിലയിലും.. പൂർത്തിയായ ഞങ്ങളുടെ ഉൽപ്പന്നത്തിൻ മേലുള്ള പരിപൂർണ്ണ വിശ്വാസത്തിൻ്റെ പിൻബലത്തിലും, ഉറപ്പിച്ചു തന്നെ പറയട്ടെ.. "സംഭവിക്കുന്നതെല്ലാം നല്ലതിന്.. സംഭവിക്കാൻ പോകുന്നതും!" പുതുക്കിയ റിലീസ് തീയതി എത്രയും വേഗം അറിയിക്കുന്നതാണ്! ഇപ്പോഴും എപ്പോഴും പകരുന്ന സ്നേഹവും, സഹകരണവും, കരുതലും തുടർന്നും പ്രതീക്ഷിച്ചു കൊണ്ട്.. അസൗകര്യം നേരിട്ടതിൽ അഗാധമായി ഖേദിക്കുന്നു' എന്ന് അണിയറക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
കുറി കൊക്കേഴ്സ് മീഡിയ & എൻ്റർടെയ്ൻമെൻ്റ്സ് നിർമ്മിച്ച് കെ.ആർ. പ്രവീൺ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ കുറിയിൽ വിഷ്ണു ഉണ്ണികൃഷ്ണനൊപ്പം സുരഭി ലക്ഷ്മി, അതിഥി രവി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്, സാഗർ സൂര്യ, പ്രമോദ് വെളിയനാട്, ചാലി പാലാ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി പോലീസ് വേഷത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫാമിലി സസ്പെൻസ് ത്രില്ലർ സിനിമയാണ് 'കുറി'.
ഛായാഗ്രഹണം സന്തോഷ് സി. പിള്ള, എഡിറ്റിങ് - റഷിൻ അഹമ്മദ്. ബി.കെ. ഹരിനാരായണൻ വരികളെഴുതുന്ന ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് വിനു തോമസാണ്. പ്രൊജക്റ്റ് ഡിസൈനർ - നോബിൾ ജേക്കബ്, ആർട്ട് ഡയറക്ടർ - രാജീവ് കോവിലകം, സംഭാഷണം - ഹരിമോഹൻ ജി., കോസ്റ്റ്യൂം - സുജിത് മട്ടന്നൂർ, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ - വൈശാഖ് ശോഭൻ & അരുൺ പ്രസാദ്, കാസ്റ്റിംഗ് ഡയറക്ടർ - ശരൺ എസ്.എസ്., ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രകാശ് കെ മധു, പി.ആർ.ഒ. - ആതിര ദിൽജിത്.
Summary: Release of the movie Kuri starring Vishnu Unnikrishnan in the lead role has been postponed. The film slated for a July 8 release has now been shifted to a later date which is to be announced sooner. The film has actor Vishnu Unnikrishnan donning the role of a cop
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kuri movie, Vishnu unnikrishnan