• HOME
  • »
  • NEWS
  • »
  • film
  • »
  • 21 grams | തീപ്പൊരി ഡയലോഗുകൾ സമ്മാനിച്ചവർ ഒരേ സിനിമയിൽ; രണ്‍ജി പണിക്കരും രഞ്ജിത്തും 21 ഗ്രാംസിൽ കൈകോർക്കുന്നു

21 grams | തീപ്പൊരി ഡയലോഗുകൾ സമ്മാനിച്ചവർ ഒരേ സിനിമയിൽ; രണ്‍ജി പണിക്കരും രഞ്ജിത്തും 21 ഗ്രാംസിൽ കൈകോർക്കുന്നു

ജോണ്‍ സാമുവല്‍ ആയി രഞ്ജിത്ത്, ഡോക്ടര്‍ അലക്‌സ് കോശിയായി രണ്‍ജി പണിക്കര്‍

രൺജി പണിക്കർ, രഞ്ജിത്

രൺജി പണിക്കർ, രഞ്ജിത്

  • Last Updated :
  • Share this:
    മലയാള സിനിമയിലെ തീപ്പൊരി എഴുത്തുകാര്‍ ഒരുമിച്ച് ഒരു സിനിമയില്‍ എത്തുന്നതിന്റെ ആവേശവുമായി പുതിയ ചിത്രം. മലയാളത്തിന്റെ സ്വന്തം രഞ്ജിത്തും (Ranjith) രണ്‍ജി പണിക്കറുമാണ് (Renji Panicker) ഒരുമിച്ച് ഒരു സിനിമയില്‍ എത്തുന്നത്.

    അനൂപ് മേനോനെ (Anoop Menon) നായകനാക്കി 'The Front Row Productions'ന്റെ ബാനറില്‍ നവാഗതനായ ബിബിന്‍ കൃഷ്ണ എഴുതി സംവിധാനം ചെയ്യുന്ന '21 ഗ്രാംസിലാണ്' ഇരുവരും അഭിനയിക്കുന്നത്.

    ജോണ്‍ സാമുവല്‍ എന്ന കഥാപാത്രത്തിനെയാണ് രഞ്ജിത്ത് അവതരിപ്പിക്കുന്നത്. ഡോക്ടര്‍ അലക്‌സ് കോശിയായിട്ടാണ് രണ്‍ജി പണിക്കര്‍ ചിത്രത്തില്‍ എത്തുന്നത്.

    ചിത്രത്തില്‍ അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രമായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. നന്ദകിഷോര്‍ എന്ന ക്യാരക്ടര്‍ മോഷന്‍ പോസ്റ്റർ ഇതിനു മുൻപ് ഇറങ്ങിയിട്ടുണ്ട്.



    നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ദേയമായിരുന്നു. 'Seat-എഡ്ജ്' ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് സ്ഥിര-പരിചിതമല്ലാത്ത പുതിയൊരു ഘടനയാണ് കഥ പറയാനായി ഉപയോഗിച്ചിരിക്കുന്നത്.

    അനൂപ് മേനോന് പുറമേ ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    'ബ്രോ ഡാഡി' എന്ന ചിത്രത്തിന് ശേഷം ദീപക് ദേവ് സംഗീതം നല്‍കുന്ന ചിത്രംകൂടിയാണിത്. വിനായക് ശശികുമാറാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. ജിത്തു ദാമോദര്‍, അപ്പു എന്‍. ഭട്ടതിരി എന്നിവര്‍ യഥാക്രമം ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തില്‍ 'മാലിക്' എന്ന ചിത്രത്തിലൂടെ ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍ ആവുന്നു.

    വസ്ത്രാലങ്കാരം- സുജിത്ത് മട്ടന്നൂര്‍, മേക്കപ്പ്- പ്രദീപ് രംഗന്‍, പ്രോജക്ട് ഡിസൈനര്‍- നോബിള്‍ ജേക്കബ്, പി.ആര്‍.ഒ.- വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.

    Summary: Renji Panicker and Renjith, who gifted super hits in Malayalam cinema are appearing together in upcoming movie 21 grams. The film has actor Anoop Menon playing the lead. Character posters from the movie has been out
    Published by:user_57
    First published: