ഇന്റർഫേസ് /വാർത്ത /Film / Sushant Singh Rajput Death | സൽമാൻ ഖാന്റെയും കരൺ ജോഹറിന്റെയും കോലം പാട്നയിൽ കത്തിച്ചു

Sushant Singh Rajput Death | സൽമാൻ ഖാന്റെയും കരൺ ജോഹറിന്റെയും കോലം പാട്നയിൽ കത്തിച്ചു

News 18

News 18

സുശാന്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് ആലിയ ഭട്ട്, സോനാക്ഷി സിൻഹ, സോനം കപൂർ എന്നിവർ ട്വീറ്റ് ചെയ്തത് ട്രെൻഡിങ് ആയതോടെയാണ് പ്രതിഷേധം ഉയർന്നത്.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

പാട്ന: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ പ്രതിഷേധവുമായി ആരാധകർ. സുശാന്തിന്റെ മരണത്തിൽ പ്രതിഷേധിച്ച് പാട്നയിലെ ആരാധകർ സൽമാൻ ഖാന്റെയും കരൺ ജോഹറിന്റെയും ആലിയ ഭട്ടിന്റെയും കോലം കത്തിച്ചു. ബോളിവുഡിൽ സ്വജനപക്ഷപാതം പ്രോത്സാഹിപ്പിച്ച ഇവരെ ബഹിഷ്കരിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ആസൂത്രിതമായ കൊലപാതകം എന്ന് സുശാന്തിന്റെ മരണത്തെ വിളിച്ച ആരാധകർ നീതി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഞായറാഴ്ച ഉച്ചയോടെയാണ് മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ സുശാന്ത് സിംഗ് രാജ്പുതിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

You may also like:ലഡാക്കിലെ സംഘർഷം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി [NEWS]രണ്ട് ഫാനും രണ്ട് ലൈറ്റുമുള്ള വീട്ടിൽ 18,796 രൂപയുടെ ബില്‍; തവണകളായി അടച്ചാൽ മതിയെന്ന് KSEB [NEWS] സുശാന്തിന്‍റെ മരണത്തിൽ അഞ്ചുവയസുകാരന്‍റെ പ്രതികരണം [NEWS]

സുശാന്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് ആലിയ ഭട്ട്, സോനാക്ഷി സിൻഹ, സോനം കപൂർ എന്നിവർ ട്വീറ്റ് ചെയ്തത് ട്രെൻഡിങ് ആയതോടെയാണ് പ്രതിഷേധം ഉയർന്നത്. 'Bollywood Blocked Sushant', 'Boycott Karan Johar Movie Gang' എന്നീ ഹാഷ് ടാഗുകളിലാണ് പ്രതിഷേധം.

നടി കങ്കണ റണൗട് പോസ്റ്റ് ചെയ്ത വീഡിയോയാണ് സ്വജനപക്ഷപാത ചർച്ചയ്ക്ക് കൂടുതൽ ആക്കം കൂട്ടിയത്. സുശാന്തിന്റെ മരണം ആത്മഹത്യയാണോ അതോ ആസൂത്രിത കൊലപാതകമാണോ എന്ന് കങ്കണ വീഡിയോയിൽ ചോദിച്ചിരുന്നു. 'വിലയില്ലാത്തവൻ' എന്ന് മറ്റുള്ളവർ വിളിച്ചപ്പോൾ അത് വിശ്വസിച്ചതാണ് സുശാന്ത് ചെയ്ത തെറ്റെന്നും കങ്കണ പറഞ്ഞിരുന്നു.

First published:

Tags: Sushant Singh Rajput, Sushant Singh Rajput death, Sushant Singh Rajput films, Sushant Singh Rajputs, Sushant Singh Rajputs Death, Sushanth Singh Rajaput