ഒരിക്കൽക്കൂടി ജന്മ രാജ്യത്തിന്റെ യശസ്സ് ലോകത്തിനു മുൻപിൽ ഉയർത്തി ശബ്ദങ്ങളുടെ തോഴൻ റസൂൽ പൂക്കുട്ടി. സൗണ്ട് ഡിസൈനിംഗിന്റെ അവസാന വാക്കായ മോഷൻ പിക്ചർ സൗണ്ട് എഡിറ്റർസ് ഗിൽഡിന്റെ ബോർഡ് അംഗങ്ങളിൽ ഒരാളായി റസൂൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഒൻപതു പേരടങ്ങുന്ന ഗിൽഡിലെ ഒരേയൊരിന്ത്യാക്കാരനാണ് റസൂൽ.
ആരാധക തിരതള്ളലിൽ എൻ.ടി.ആർ. ചിത്രവുമായി വിദ്യയും സംഘവും
1953ൽ കണ്ടുപിടിക്കപ്പെട്ട ഗിൽഡ്, ചലച്ചിത്ര മേഖലയിലെ സൗണ്ട് എഡിറ്റർമാർക്കുള്ള ഓണററി സൊസൈറ്റിയായി പ്രവർത്തിക്കുന്നു. സൗണ്ട് എഡിറ്റർമാർക്കുള്ള അംഗീകാരവും സ്വീകാര്യതയും വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരാണിവർ. റസൂലിനെക്കൂടാതെ ജെയിംസ് ബർത്, പെറി ലമാർക്കാ, പോളിറ്റ് വിക്ടർ ലിഫ്റ്റൺ, ഡേവിഡ് ബാർബർ, ഗാരെത് മോൺഗോമേറി, ഡാനിയേൽ ബ്ലാങ്ക്, മിഗുവേൽ അറോജോ, ജെയ്‌മി സ്‌കോട് തുടങ്ങിയവരാണ് മറ്റംഗങ്ങൾ.
സ്ലംഡോഗ് മില്യണർ എന്ന ചിത്രത്തിലൂടെ ഇന്ത്യയെ ഓസ്കാർ ഭൂപടത്തിൽ ഉയർത്തിയ റസൂൽ നിത്യ മേനോൻ ചിത്രമായ പ്രാണയിലൂടെ മലയാളത്തിൽ തൻ്റെ ശക്തമായ സാന്നിധ്യം അറിയിക്കുകയാണ്. സിങ്ക് സറൗണ്ടിങ് സൗണ്ട് എന്ന ശബ്ദ സങ്കേതം ഉപയോഗിച്ച് തയ്യാറാക്കിയതാണ് ചിത്രം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Motion Picture Sound Editors Guild, Resul Pookutty, Resul Pookutty Motion Picture Sound Editors Guild, Resul Pookutty Oscar winner, Sound Designer, Sound Designing