ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി അഭിനേതാവായെത്തുന്ന ചിത്രം 'ദി സൗണ്ട് സ്റ്റോറി' ഏപ്രിൽ മാസം പുറത്തിറങ്ങും. ആദ്യമായി തൃശൂർ പൂരത്തിന്റെ ശബ്ദം പ്രമേയമാക്കി ചെയ്യുന്ന ചിത്രമാണിത്. ചെന്നൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആദ്യ പ്രദർശനം നടന്ന ചിത്രമാണ് 'ദി സൗണ്ട് സ്റ്റോറി'. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വർഷം തോറും നടക്കാറുള്ള പൂരത്തിന്റെ ശബ്ദത്തിനു ലഭിക്കുന്ന സമ്പൂർണ്ണ ഡോക്യൂമെന്റഷൻ എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.
പിഷാരടി വിതുമ്പുന്നു, 'ചിതലിനറിയില്ല മൊതലിൻ വില'
പ്രസാദ് പ്രഭാകർ സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം രാജീവ് പനക്കൽ. ഇതിലെ സൗണ്ട് ഡിസൈനിങ്ങും, ശബ്ദ മിശ്രണവും കൈകാര്യം ചെയ്തിരിക്കുന്നത് റസൂൽ തന്നെയാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രം ഏപ്രിൽ അഞ്ചിനാണ് തിയേറ്ററുകളിലെത്തുക. 100 മിനിട്ടു നീളുന്ന ചിത്രം കാഴ്ചവൈകല്യം ഉള്ളവർക്കും കൂടിയുള്ളതാണ്. പൂരത്തിനെഴുന്നള്ളിക്കുന്ന പ്രധാന ആനയ്ക്ക് കാഴ്ച ശക്തി ഇല്ലെന്ന വസ്തുത മനസ്സിലാക്കിയാണ് പൂരത്തിന്റെ ശബ്ദത്തിന് ഇത്രയേറെ പ്രാധാന്യം നൽകി ചിത്രം സംവിധാനം ചെയ്തത്.
ഓസ്കാർ വിജയത്തിന് ശേഷം, സൗണ്ട് ഡിസൈനിംഗിന്റെ അവസാന വാക്കായ മോഷൻ പിക്ചർ സൗണ്ട് എഡിറ്റർസ് ഗിൽഡിന്റെ ബോർഡ് അംഗങ്ങളിൽ ഒരാളായി ഈ വർഷം റസൂൽ തിരഞ്ഞെടുക്കപ്പെട്ടിരിന്നു. ഒൻപതു പേരടങ്ങുന്ന ഗിൽഡിലെ ഒരേയൊരിന്ത്യാക്കാരനാണ് റസൂൽ. പുത്തൻ ശബ്ദ സങ്കേതമായ സിങ്ക് സറൗണ്ടിങ് സൗണ്ട് അടുത്തിടെ പുറത്തിറങ്ങിയ പ്രാണയിൽ റസൂൽ പരീക്ഷിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.