• HOME
  • »
  • NEWS
  • »
  • film
  • »
  • Ilayathalapathy Vijay | ഇതെങ്ങനെ സാധിക്കുന്നു വിജയ്? 'ബീസ്റ്റ്' രംഗം ചോദ്യം ചെയ്ത് പൈലറ്റ്

Ilayathalapathy Vijay | ഇതെങ്ങനെ സാധിക്കുന്നു വിജയ്? 'ബീസ്റ്റ്' രംഗം ചോദ്യം ചെയ്ത് പൈലറ്റ്

Retired pilot questioned a scene in Vijay movie Beast | വിജയ് യുദ്ധവിമാനം പറത്തുന്ന സംഘട്ടനരംഗം പോസ്റ്റ് ചെയ്ത് തനിക്കും 'ചില ചോദ്യങ്ങളുണ്ട്' എന്ന് റിട്ടയേർഡ് പൈലറ്റ്

ബീസ്റ് സിനിമയിലെ രംഗം

ബീസ്റ് സിനിമയിലെ രംഗം

  • Share this:
    ഇളയദളപതി വിജയ് (Ilayathalapathy Vijay) നായകനായ 'ബീസ്റ്റ്' (Beast movie) എന്ന ചിത്രത്തിലെ 'ഹലമിത്തി ഹബീബോ' ഗാനത്തിന് നൃത്തം ചെയ്തവരാണ് നമ്മളിൽ പലരും. ചുരുങ്ങിയ പക്ഷം ഒരിക്കലെങ്കിലും ചുണ്ടനക്കുകയും ചെയ്തിരിക്കും. പൂജ ഹെഗ്‌ഡെ നായികയായെത്തുന്ന തമിഴ് സിനിമയിൽ റോ ഏജന്റിന്റെ വേഷത്തിലാണ് വിജയ്. എല്ലാ മാസ്സ്- മസാല സിനിമകളും പോലെ ബീസ്റ് സിനിമയിലും വിജയ് ഒരു യുദ്ധവിമാനം പറത്തുന്ന ഒരു ഫൈറ്റ് സീക്വൻസ് ഉണ്ടായിരുന്നു. എന്നാൽ ഇതുകണ്ട് ഞെട്ടിയത് പ്രേക്ഷകർ മാത്രമല്ല, ഒരു റിട്ടയേർഡ് പൈലറ്റ് കൂടിയാണ്.

    ഒരു റിട്ടയേർഡ് ഐഎഎഫ് പൈലറ്റ് സിനിമയിലെ സംഘട്ടന രംഗത്തിൽ തന്റെ നിരാശ പങ്കുവെച്ചിട്ടുണ്ട്. വിരമിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ ശിവരാമൻ സാജൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ വിജയ് ഒരു യുദ്ധവിമാനം പറത്തുന്നതും, മിസൈലുകളിൽ നിന്നും അനായാസേന രക്ഷപെടുന്നതും കാണാം. വ്യത്യസ്ത കോണുകളിൽ നിന്ന് ശത്രു മിസൈലുകൾ ഉപയോഗിച്ച് ബോംബെറിഞ്ഞ തന്റെ യുദ്ധവിമാനം വിജയ് പറത്തുന്നതായി കാണാം. എന്നിട്ടും മിസൈലുകൾ പരസ്പരം ഇടിച്ചതിനാൽ അദ്ദേഹം എളുപ്പത്തിൽ രക്ഷപ്പെട്ടു. 'എനിക്ക് ഒരുപാട് ചോദ്യങ്ങളുണ്ട്' എന്ന ലളിതമായ അടിക്കുറിപ്പോടെയാണ് സാജൻ വീഡിയോ പങ്കുവെച്ചത്.

    വീഡിയോ 245,000-ലധികം വ്യൂസും നിരവധി പ്രതികരണങ്ങളും നേടിയിട്ടുണ്ട്. ഇന്ത്യൻ സിനിമകൾ ചിത്രത്തിലെ നായകനെ സൂപ്പർഹീറോ ആയി ചിത്രീകരിക്കുന്നത് അസാധാരണമല്ലെങ്കിലും, ഈ പറഞ്ഞ രംഗം ആളുകളെ അൽപ്പം അമ്പരപ്പിച്ചു. ലോജിക് ഒഴിവാക്കി കേവലം ഹീറോ പരിവേഷം അടിസ്ഥാനമാക്കി തിരക്കഥയെഴുതിയ ആദ്യത്തെ സിനിമ ബീസ്റ്റ് അല്ലെന്നും പലരും എഴുതി.



    'ബീസ്റ്റ്' എന്ന സിനിമ ഏപ്രിൽ 13-ന് ആയിരുന്നു പുറത്തിറങ്ങിയത്. ആദ്യ ആഴ്‌ചയിൽ ആളുകൾ തിയേറ്ററുകളിലേക്ക് ഒഴുകിയെത്തി ഗംഭീര ഓപ്പണിംഗ് ആയിരുന്നു നേടിയത്. എന്നാൽ ആദ്യ ആഴ്‌ചയുടെ അവസാനത്തോടെ, 'ബീസ്റ്റ്' കെ‌ജി‌എഫ് ചാപ്റ്റർ 2 പോലുള്ള മറ്റ് ബ്ലോക്ക്ബസ്റ്ററുകളാൽ തുടക്കത്തിലെ ഓളം നിലനിർത്താൻ സാധിക്കാതെ പോയി. മെയ് 11 ന് ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ, തമിഴ് എന്നീ അഞ്ച് ഭാഷകളിൽ നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിച്ചതിന് ശേഷം ചിത്രം കുറച്ച് പ്രേക്ഷക പ്രതികരണം നേടുകയാണ്.

    Summary: Latest release of actor Ilayathalapathy Vijay, 'Beast' is getting mixed response. The April release has now been shown on OTT platform Netflix. However, a retired pilot has tweeted a scene from the movie captioning 'I have so many questions…' hinting the absence of logic behind an airstrike and the way Vijay escapes unhurt
    Published by:user_57
    First published: