• HOME
 • »
 • NEWS
 • »
 • film
 • »
 • Kuttimama movie review: തള്ള് പറച്ചിൽ ഡയലോഗിൽ മാത്രം; തള്ള് പടമാവാതെ കുട്ടിമാമ

Kuttimama movie review: തള്ള് പറച്ചിൽ ഡയലോഗിൽ മാത്രം; തള്ള് പടമാവാതെ കുട്ടിമാമ

Kuttimama film review | ശ്രീനിവാസൻ ഫാക്ടർ നൽകുന്ന ഉറപ്പിൽ വിശ്വാസമുള്ള പ്രേക്ഷകർക്ക് കുട്ടിമാമ കാണാൻ കയറാം

കുട്ടിമാമയിലെ ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും

കുട്ടിമാമയിലെ ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും

 • Share this:
  #മീര മനു

  പ്രതീക്ഷ, വാഗ്ദാനം, ഉറപ്പ്. ഒരു പുതിയ ചിത്രം തിയേറ്ററിൽ എത്തുമ്പോൾ ഇതിലേതെങ്കിലും ഒരു കാര്യം മുൻനിർത്തിയാവും പ്രേക്ഷകർ തിയേറ്ററിൽ കയറുക. എങ്കിൽ ആ ചിത്രത്തിൽ ശ്രീനിവാസൻ ഫാക്ടർ, (അത് അച്ഛൻ ശ്രീനിവാസനോ മക്കളായ വിനീത്-ധ്യാൻ ശ്രീനിവാസൻമാരോ ആവാം), ഉണ്ടെങ്കിൽ തീർച്ചയായും അവസാനം പറഞ്ഞ കാര്യമാവും ലഭിക്കുക; പ്രേക്ഷകർക്ക് നൽകുന്ന ഉറപ്പ്. ആ ഉറപ്പ് നൽകി അത് തെറ്റാതെ പാലിക്കുന്ന ചിത്രമാണ് ശ്രീനിവാസനും മകൻ ധ്യാനും ആദ്യമായി ഒന്നിച്ച 'കുട്ടിമാമ'.

  Read: Interview: ഹൃദയാഘാതവും സ്‌ട്രോക്കും അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മകൻ ധ്യാനിനൊപ്പം ശ്രീനിവാസൻ 'കുട്ടിമാമ'യിൽ

  ട്രെയ്‌ലറിലും പാട്ടിലും കണ്ട പോലെ പട്ടാളത്തിൽ നിന്നും വിരമിച്ച 'തള്ള്' മാമനായ കുട്ടിമാമ അഥവാ ശേഖരൻകുട്ടി മാമയാണ് കേന്ദ്ര കഥാപാത്രം. കുട്ടിമാമയുടെ ചെറുപ്പ കാലം ധ്യാൻ അവതരിപ്പിക്കുമ്പോൾ സദാ സമയവും തള്ളുമായി നാട്ടുകാരെ വിടാതെ പിടികൂടുന്ന റിട്ടയേർഡ് കുട്ടിമാമയായി ശ്രീനിവാസൻ എത്തുന്നു. 'പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല' എന്ന് തുടങ്ങി അതിർത്തിയിലെ പാകിസ്ഥാൻ പട്ടാളത്തെ മത്തങ്ങാ തോരൻ തീറ്റിച്ചതും, അത് കിട്ടാതെ വന്നതിന്റെ പേരിൽ രാജ്യങ്ങൾ തമ്മിൽ യുദ്ധം ഉണ്ടായതും, 100 അടി നീളമുള്ള കേക്ക് ഉണ്ടാക്കി ബാക്കി വന്നത് ജീപ്പിൽ വച്ച് കെട്ടി കൊണ്ട് പോയതും എന്ന് വേണ്ട കുട്ടിമാമയുടെ തള്ള് കാരണം സഹികെട്ട് നാട് വിട്ടു പോയവർ വരെ ഈ കഥയിൽ നിരക്കുന്നു. ഇതിന്റെ പശ്ചാത്തല സംഗീതം പോലും 'തള്ള്', 'തള്ള്' എന്നാണ് പോകുന്നത്. ഇപ്പോൾ കുട്ടിമാമയെപ്പറ്റി ഏകദേശ ധാരണ കിട്ടിക്കാണും.

  സ്ഥിരം പട്ടാളം ക്ളീഷേ എന്ന് പറഞ്ഞു തള്ളാൻ വരട്ടെ. കുട്ടിമാമയെപ്പോലുള്ള പട്ടാളക്കാരുടെ പഴയകാല കഥകൾ 'തള്ള്', 'വിടൽ', 'വധം' എന്നൊക്കെ വിളിച്ച് മറ്റുള്ളവർ കളിയാക്കുമ്പോഴും, സാധാരണ ജനത്തിന് ഊഹിക്കാൻ കഴിയാത്ത പട്ടാളക്കാരുടെ ഈ കഥകൾ അവരുടെ ജീവിതവുമായി എത്രയേറെ ചേർന്ന് കിടക്കുന്നു എന്ന് മനസ്സിലാക്കി തരുന്നിടത്താണ് കുട്ടിമാമ വ്യത്യസ്തമാവുന്നത്. പ്രധാനമായും ഒരു നാട്ടിൻപുറം പശ്ചാത്തലം ആവുമ്പോൾ, ആവശ്യം വേണ്ടിടത്ത് അതിനു പുറത്തു കടക്കാനും കുട്ടിമാമ ശ്രദ്ധിക്കുന്നുണ്ട്.  ഈ കഥയിൽ ബാഹുബലിയോളം വലുതായി എന്തുണ്ട് പോലത്തെ ചോദ്യം ആവശ്യം ഇല്ല എന്ന് മാത്രമേ പറയാൻ ഒക്കൂ. ഒരിക്കൽ വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകൾ എടുത്ത് ഇതിൽ ആഖ്യ എവിടെ ആഖ്യാതം എവിടെ എന്ന് അദ്ദേഹത്തിന്റെ സഹോദരൻ ചോദിച്ചപ്പോൾ ഉണ്ടായ പൊട്ടിച്ചിരിയായിരിക്കും ഇനി അങ്ങനെ ആരെങ്കിലും ചോദിച്ചാൽ തന്നെ ഉണ്ടാവുക. രസിക പ്രിയർക്ക് വൃത്തവും അലങ്കാരവും നോക്കാതെ കാണാൻ പറ്റുന്ന ഫോർമാറ്റിൽ ചിട്ടപ്പെടുത്തിയതാണീ വി.എം. വിനു സിനിമ. ശ്രീനിവാസൻ പ്രധാന കഥാപാത്രമായി അടുത്ത കാലങ്ങളിൽ പുറത്തു വന്ന 'അരവിന്ദന്റെ അതിഥികൾ', 'ഞാൻ പ്രകാശൻ' തുടങ്ങിയ ചിത്രങ്ങൾ കണ്ടിരുന്ന അതേ ഊഷ്മളതയോട് കൂടിത്തന്നെ കുട്ടിമാമയും കാണാം. പരിഭവം പറയണമെങ്കിൽ ആകെ ഉള്ളത് ഇതാണ്. കുടുംബസദസ്സുകൾക്ക് മനോഹരമായി കണ്ടിരിക്കാവുന്ന ഈ ചിത്രം വേനൽ അവധി കഴിയാറാവും വരെ റിലീസിനായി കാത്തുവയ്‌ക്കേണ്ടിയിരുന്നില്ല.

  First published: