Sushant Singh Rajput Death | റിയ ചക്രവർത്തിക്കും കുടുംബാംഗങ്ങൾക്കും എതിരെ കേസ് രജിസ്റ്റർ ചെയ്ത് സിബിഐ; റിയയുടെ മാതാപിതാക്കളും പ്രതിസ്ഥാനത്ത്
ഇതിന് പിന്നാലെയാണ് ബിഹാർ പൊലീസ് ഫയൽ ചെയ്ത എഫ് ഐ ആറിന്റെ അടിസ്ഥാനത്തിൽ റിയ ചക്രവർത്തിക്കും കുടുംബാംഗങ്ങൾക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തത്.

rhea
- News18
- Last Updated: August 6, 2020, 9:56 PM IST
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ അദ്ദേഹത്തിന്റെ കാമുകി റിയ ചക്രവർത്തിയെ പ്രതി ചേർത്ത് സിബിഐയുടെ എഫ് ഐ ആർ. സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം അന്വേഷിക്കാൻ കേന്ദ്രം സി ബി ഐയോട് കഴിഞ്ഞദിവസമാണ് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് ബിഹാർ പൊലീസ് ഫയൽ ചെയ്ത എഫ് ഐ ആറിന്റെ അടിസ്ഥാനത്തിൽ റിയ ചക്രവർത്തിക്കും കുടുംബാംഗങ്ങൾക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തത്.
റിയ ചക്രവർത്തി, പിതാവ് ഇന്ദ്രജിത്ത് ചക്രവർത്തി, മാതാവ് സന്ധ്യ ചക്രവർത്തി, സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിന്റെ ഹൗസ് മാനേജർ സാമുവൽ മിറാൻഡ, ശ്രുതി മോദി തുടങ്ങിയവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ പീനൽ കോഡിലെ ആത്മഹത്യാപ്രേരണ, ക്രിമിനൽ ഗൂഡാലോചന, വിശ്വാസലംഘനം, തെറ്റായ നിയന്ത്രണം, ചതി എന്നിങ്ങനെ നിരവധി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ബിഹാർ സർക്കാരിന്റെ അപേക്ഷയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് സിബിഐ വക്താവ് പറഞ്ഞു. പാട്നയിലെ രാജീവ് നഗർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ബിഹാർ പൊലീസ് നടത്തുന്ന അന്വേഷണം ഏറ്റെടുത്തതായും സിബിഐ പറഞ്ഞു.
You may also like:നിരക്കുകളിൽ മാറ്റമില്ല; റിപ്പോ നാല് ശതമാനത്തിലും റിവേഴ്സ് റിപ്പോ 3.3 ശതമാനത്തിലും തുടരും [NEWS]സരിത്തും സ്വപ്നയും വിവാഹത്തിന് ആലോചിച്ചു [NEWS] ആന്റിജൻ പരിശോധന കൂട്ടാൻ തീരുമാനം; രണ്ടരലക്ഷം പരിശോധനാ കിറ്റുകൾ വാങ്ങും [NEWS]
ആറു പ്രതികൾക്കും മറ്റുള്ളവർക്കും എതിരെയാണ് ബിഹാർ പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. സിബിഐയുടെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സിബിഐ ജോയിന്റ് ഡയറക്ടർ മനോജ് ശ്രീധർ അന്വേഷണസംഘത്തെ നയിക്കും.
മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ ജൂൺ 14നാണ് സുശാന്ത് സിംഗ് രാജ്പുതിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ പിതാവ് കെ.കെ സിംഗിന്റെ അഭ്യർത്ഥനയെ തുടർന്ന് ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാറാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. കെ.കെ സിംഗിന്റെ പരാതിയെ തുടർന്ന് ജൂലൈ 25നാണ് റിയയ്ക്കെതിരെ ബിഹാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
റിയ ചക്രവർത്തി, പിതാവ് ഇന്ദ്രജിത്ത് ചക്രവർത്തി, മാതാവ് സന്ധ്യ ചക്രവർത്തി, സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിന്റെ ഹൗസ് മാനേജർ സാമുവൽ മിറാൻഡ, ശ്രുതി മോദി തുടങ്ങിയവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ പീനൽ കോഡിലെ ആത്മഹത്യാപ്രേരണ, ക്രിമിനൽ ഗൂഡാലോചന, വിശ്വാസലംഘനം, തെറ്റായ നിയന്ത്രണം, ചതി എന്നിങ്ങനെ നിരവധി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.