• HOME
  • »
  • NEWS
  • »
  • film
  • »
  • റിമിയും റോയ്സും വിവാഹ മോചിതരായി

റിമിയും റോയ്സും വിവാഹ മോചിതരായി

Rimi Tomy and Royce granted divorce | എറണാകുളം കുടുംബ കോടതിയാണ് ഇവർക്ക് വിവാഹ മോചനം അനുവദിച്ചത്

റിമിയും റോയ്സും

റിമിയും റോയ്സും

  • Last Updated :
  • Share this:
    കൊച്ചി: ഗായിക റിമി ടോമിയും റോയ്‌സ് കിഴക്കൂടനും ഔദ്യോഗികമായി വിവാഹ മോചനം നേടി. എറണാകുളം കുടുംബ കോടതിയാണ് ഇവർക്ക് വിവാഹ മോചനം അനുവദിച്ചത്. പരസ്പര സമ്മതത്തോടെയുള്ള അപേക്ഷയായതിനാൽ ആറ് മാസം തികയുന്നതിനു മുൻപ് തന്നെ വിവാഹ ബന്ധം വേർപെടുത്താനുള്ള സാഹചര്യം ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 16ന് റിമി ടോമി വിവാഹ മോചന ഹർജി ഫയൽ ചെയ്തത്. റോയ്‌സ് കിഴക്കൂടനുമായി 2008 ഏപ്രിൽ മാസത്തിലായിരുന്നു റോമി ടോമിയുടെ വിവാഹം.

    സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന റിമി കഴിഞ്ഞ ഒരു വർഷമായി റോയ്‌സുമൊത്തുള്ള ചിത്രങ്ങൾ ഒന്നും തന്നെ പങ്കു വച്ചിരുന്നില്ല. ഇത് ദാമ്പത്യ ബന്ധത്തിലെ പൊരുത്തക്കേടുകളെ തുടർന്നെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. പക്ഷെ വിവാഹ മോചന വാർത്ത പുറത്തു വന്ന ശേഷം റിമി ഇതേപ്പറ്റി എങ്ങും പ്രതികരിച്ചിരുന്നില്ല.

    First published: