• HOME
  • »
  • NEWS
  • »
  • film
  • »
  • പാട്ടും അവതരണവും മാത്രമല്ല, നല്ല നേപ്പാളി സ്റ്റൈലിൽ നൃത്തം ചെയ്യാനും റിമിക്കറിയാം

പാട്ടും അവതരണവും മാത്രമല്ല, നല്ല നേപ്പാളി സ്റ്റൈലിൽ നൃത്തം ചെയ്യാനും റിമിക്കറിയാം

Rimi Tomy dances to the traditional tunes of Nepal | പരമ്പരാഗത നൃത്തത്തിന് താളം തെറ്റാതെ ചുവടു വയ്ക്കുകയാണ് റിമി

റിമി ടോമി

റിമി ടോമി

  • Last Updated :
  • Share this:
    റിമി ടോമി യാത്രയിലാണ്. നേപ്പാളിന്റെ മനോഹര ദൃശ്യങ്ങൾ ആസ്വദിച്ച് കൊണ്ടുള്ള ദൃശ്യങ്ങളും ചിത്രങ്ങളുമായി സന്തോഷവതിയായ റിമി ടോമിയെയാണ് ഇൻസ്റ്റാഗ്രാമിൽ കാണാൻ കഴിയുന്നത്. പൊതുവേ പരിപാടികളിൽ പാടുന്നതിനൊപ്പം ഭംഗിയായി നൃത്തം ചെയ്യുക കൂടി ചെയ്യുന്ന റിമി ഇപ്പോൾ തന്റെ ഒരു ഡാൻസ് വീഡിയോയുമായി ഇൻസ്റ്റാഗ്രാമിൽ എത്തിയിരിക്കുകയാണ്. നേപ്പാൾ സന്ദർശനത്തിനിടെ പരമ്പരാഗത നൃത്തത്തിന് താളം തെറ്റാതെ ചുവടു വയ്ക്കുകയാണ് റിമി. അതും ഈ നൃത്ത രൂപം ചെയ്യുന്നവർക്കൊപ്പം കട്ടയ്ക്ക് പിടിച്ചു നിൽക്കുക കൂടി ചെയ്യുന്നുമുണ്ട്.



     




    View this post on Instagram





     

    A post shared by Rimitomy (@rimitomy) on






    നീണ്ട 11 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച സംഭവമാണ് അടുത്തിടെ റിമിയെ വീണ്ടും വാർത്തകളിൽ നിറച്ചത്. പക്ഷെ ഒന്നിനോടും തെല്ലും പ്രതികരിക്കാതെ റിമി മുന്നോട്ടു പോവുകയാണ്.

    റോയ്‌സ് കിഴക്കൂടനുമായുള്ള വിവാഹ ബന്ധം ഔദ്യോഗികമായി വേർപെടുത്തിയത് മെയ് മാസമാണ്. 2008ൽ ആയിരുന്നു ഇവരുടെ വിവാഹം. ഗാനമേളകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ശ്രദ്ധേയയായി മാറിയ റിമി, ദിലീപ് നായകനായ മീശ മാധവനിലെ 'ചിങ്ങ മാസം വന്നു ചേർന്നാൽ' എന്ന ഗാനത്തോടെ പ്രശസ്തിയുടെ കൊടുമുടിയിൽ കയറി. ശേഷം നടിയായും, ടെലിവിഷൻ അവതാരകയായും റിമി ശ്രദ്ധ നേടി. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന റിമി കഴിഞ്ഞ ഒരു വർഷമായി റോയ്‌സുമൊത്തുള്ള ചിത്രങ്ങൾ ഒന്നും തന്നെ പങ്കു വച്ചിരുന്നില്ല. ഇത് ദാമ്പത്യ ബന്ധത്തിലെ പൊരുത്തക്കേടുകളെ തുടർന്നെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു.

    First published: