11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് വിരാമമിടാൻ ഒരുങ്ങി ഗായികയും, നടിയുമായ റിമി ടോമി. എറണാകുളം കുടുംബ കോടതിയിലാണ് ഇക്കഴിഞ്ഞ ഏപ്രിൽ 16ന് റിമി ടോമി വിവാഹ മോചന ഹർജി ഫയൽ ചെയ്തത്. റോയ്‌സ് കിഴക്കൂടനുമായി 2008 ഏപ്രിൽ മാസത്തിലായിരുന്നു റോമി ടോമിയുടെ വിവാഹം. പരസ്പര ധാരണിയിലാണ് ഇരുവരും വിവാഹ മോചനത്തിന് തയ്യാറായതെന്നാണ് സൂചന. അതിനാൽ ആറ് മാസത്തിനുള്ളിൽ കോടതിയിൽ നിന്നും വിവാഹ മോചനം നേടാം.
ടെലിവിഷൻ പരിപാടികളിലൂടെ ഗാന രംഗത്ത് സജീവമായ റിമി ടോമി ദിലീപ് ചിത്രം മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ചതിലൂടെ ശ്രദ്ധേയയായി മാറി. പിന്നെ ടി.വി. ആങ്കറിങ്ങിലും, സ്റ്റേജ് ഷോയിലും സജീവ സാന്നിധ്യമായി മാറി. ബൽറാം vs താരാദാസ് എന്ന ചിത്രത്തിലെ അതിഥി വേഷത്തിലൂടെ അഭിനയ രംഗത്തെത്തി. ജയറാം ചിത്രം തിങ്കൾ മുതൽ വെള്ളി വരെയിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Couple divorce, Divorce, Rimi Tomy, Rimi Tomy divorce