സ്റ്റേജിൽ പാടുന്നതിനേക്കാൾ ഗൗരവമുണ്ട് റിമി ടോമിയുടെ മുഖത്ത്. ഒരു കയ്യിൽ മൊബൈൽ ഫോണിലെ വരികൾ. മറു കയ്യിൽ മൈക്ക്. പെട്ടെന്ന് നോക്കിയാൽ റിമി പാടുന്നത് ഏതോ ഒരു സൗഹൃദ വേളയിൽ ആണെന്ന് തോന്നും. പക്ഷെ ക്യാമറ പതുക്കെ ചുറ്റും തിരിയുകയാണ്. പിന്നിൽ ഒരു ബെഡ് തെളിഞ്ഞു വരുന്നു. റിമി ഒരു മുറിക്കുള്ളിലാണ്. എന്നിട്ടും പാട്ടിന്റെ വരികൾ താളം തെറ്റാതെ ഗൗരവത്തിൽ തന്നെ റിമി പാടിക്കൊണ്ടേയിരിക്കുന്നു. ശേഷം ക്യാമറ വീണ്ടും തിരിയുന്നത് ജനലിനു വെളിയിലെ രംഗങ്ങളിലേക്കാണ്. പുറത്തു നീല ഛായയിൽ തിളങ്ങുന്ന തടാകം. റിമി മാലിദ്വീപിലാണ്.
കുറച്ചു ദിവസങ്ങളായി മാലിദ്വീപിലെ വെക്കേഷൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയാണ് റിമി ടോമി. അതിനു മുൻപ് സഹോദരൻ റിങ്കുവിനൊപ്പം നേപ്പാളിൽ സമയം ചിലവഴിക്കുകയായിരുന്നു റിമി. വിവാഹ മോചന വാർത്ത വന്നതിനു ശേഷം റിമി ഇൻസ്റ്റാഗ്രാമിൽ സജീവമാണ്. അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് കൂടുതലും. ഒപ്പം പരിപാടികളിലെ തന്റെ ഗെറ്റപ്പും റിമി ഷെയർ ചെയ്യാറുണ്ട്.
View this post on Instagram
റോയ്‌സ് കിഴക്കൂടാനുമായുള്ള 11 വർഷത്തെ ദാമ്പത്യ ജീവിതമാണ് റിമി അവസാനിപ്പിച്ചത്. 2008ൽ ആയിരുന്നു ഇവരുടെ വിവാഹം. ഗാനമേളകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും ശ്രദ്ധേയയായി മാറിയ റിമി, ദിലീപ് നായകനായ മീശ മാധവനിലെ 'ചിങ്ങ മാസം വന്നു ചേർന്നാൽ' എന്ന ഗാനത്തോടെയാണ് പ്രശസ്തിയുടെ കൊടുമുടിയിൽ കയറുന്നത്. ശേഷം നടിയായും, ടെലിവിഷൻ അവതാരകയായും റിമി ശ്രദ്ധേയയായി. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന റിമി കഴിഞ്ഞ ഒരു വർഷമായി റോയ്‌സുമൊത്തുള്ള ചിത്രങ്ങൾ ഒന്നും തന്നെ പങ്കു വച്ചിരുന്നില്ല. ഇത് ദാമ്പത്യ ബന്ധത്തിലെ പൊരുത്തക്കേടുകളെ തുടർന്നെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Celebrity, Maldives, Rimi Tomy, Rimi Tomy divorce