• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പരമ്പരാഗത വേഷത്തിൽ റിമിയുടെ അനുജൻ റിങ്കുവും ഭാര്യ മുക്തയും മകളും

Rinku Tomy, Muktha and daughter pic | ഏറ്റവും പുതിയ കുടുംബ ചിത്രവുമായി നടി മുക്ത

news18india
Updated: May 6, 2019, 3:24 PM IST
പരമ്പരാഗത വേഷത്തിൽ റിമിയുടെ അനുജൻ റിങ്കുവും ഭാര്യ മുക്തയും മകളും
റിങ്കുവും, മുക്തയും, മകളും
  • Share this:
ഏറ്റവും പുതിയ കുടുംബ ചിത്രവുമായി നടി മുക്ത. റിമി ടോമിയുടെ അനുജൻ റിങ്കു ടോമിയും അഭിനേത്രിയായ ഭാര്യ മുക്തയും മകളും പരമ്പരാഗത കേരളീയ വേഷമണിഞ്ഞു നിൽക്കുന്ന ചിത്രമാണ് മുക്ത ഇൻസ്റ്റാഗ്രാമിൽ തന്റെ ആരാധകർക്ക് മുൻപിൽ പോസ്റ്റ് ചെയ്യുന്നത്. കുടുംബ ചിത്രങ്ങൾ അധികം പങ്കു വയ്ക്കാത്ത കൂട്ടത്തിലാണ് മുക്ത. മകൾ കിയാര കൈക്കുഞ്ഞായിരിക്കുന്ന കാലത്തെ ചിത്രങ്ങളാണ് ആരാധകർക്ക് കൂടുതൽ പരിചയം. ഈ വർഷം ആദ്യമായാണ് മൂവരും ഒന്നിച്ച ചിത്രം ആരാധകർക്ക് മുന്നിൽ മുക്ത പങ്കു വയ്ക്കുന്നത്. അമ്മായി റിമിയുടെയും പ്രിയങ്കരിയാണ് കിയാര.



 



View this post on Instagram




 

Traditional Dress Family:)


A post shared by muktha (@actressmuktha) on






വിവാഹ ശേഷം മുഖ്യധാരാ സിനിമയിൽ നിന്നും ഇടവേളയെടുത്ത മുക്ത ഇപ്പോൾ തമിഴ് ടെലിവിഷൻ സീരിയൽ ആയ ചന്ദ്രകുമാരിയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമിഴ് സിനിമയിൽ ഭാനുവായി മാറിയ മുക്ത തമിഴ് സീരിയലിലും ആ പേരിലാണ് അറിയപ്പെടുന്നത്. അഞ്ജലി എന്നാണ് കഥാപാത്രത്തിന്റെ പേര്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 6, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍