• HOME
  • »
  • NEWS
  • »
  • film
  • »
  • ദാദാസാഹേബ് ഫാൽക്കെ ചലച്ചിത്ര മേളയിൽ ഋഷഭ് ഷെട്ടി, ആലിയ ഭട്ട് തുടങ്ങിയവർ ജേതാക്കൾ

ദാദാസാഹേബ് ഫാൽക്കെ ചലച്ചിത്ര മേളയിൽ ഋഷഭ് ഷെട്ടി, ആലിയ ഭട്ട് തുടങ്ങിയവർ ജേതാക്കൾ

നെഗറ്റീവ് റോളിലെ മികച്ച നടനുള്ള പുരസ്‌കാരം നടൻ ദുൽഖർ സൽമാനാണ്

  • Share this:

    ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (Dadasaheb Phalke International Film Festival) വിജയികളെ പ്രഖ്യാപിച്ചു. ‘ദി കശ്മീർ ഫയൽസ്’ മികച്ച ചിത്രത്തിനുള്ള അവാർഡും അനുപം ഖേർ ഈ വർഷത്തെ ഏറ്റവും മികച്ച നടനുള്ള അവാർഡും നേടി. ആലിയ ഭട്ടിനാണ് ‘ഗംഗുബായ് കത്യവാടി’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്കാരം. ബ്രഹ്മാസ്ത്രയിലെ അഭിനയത്തിന് രൺബീർ കപൂറിന്റെ മികച്ച നടനുള്ള പുരസ്കാരവും ആലിയ ഏറ്റുവാങ്ങി.

    ‘കാന്താര’ എന്ന കന്നഡ ചിത്രത്തിന് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിക്ക് ഏറ്റവും മികച്ച പ്രോമിസിംഗ് നടനുള്ള അവാർഡ് ലഭിച്ചു. ഭേദിയ എന്ന ചിത്രത്തിന് വരുൺ ധവാൻ മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാർഡ് നേടി. നെഗറ്റീവ് റോളിലെ മികച്ച നടനുള്ള പുരസ്‌കാരം നടൻ ദുൽഖർ സൽമാനാണ്. ദുൽഖർ വേഷമിട്ട ‘ചുപ്: ദി റിവെന്ജ് ഓഫ് ദി ആർട്ടിസ്റ്റ്’ എന്ന സിനിമയുടെ സംവിധായകൻ ആർ. ബാൽക്കി മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി.

    View this post on Instagram

    A post shared by Dulquer Salmaan (@dqsalmaan)

    ടെലിവിഷൻ വിഭാഗത്തിൽ, രൂപാലി ഗാംഗുലി അഭിനയിച്ച അനുപമ, ടെലിവിഷൻ സീരീസ് ഓഫ് ദി ഇയർ അവാർഡ് നേടി.

    ‘സിനിമാ മേഖലയിലെ മികച്ച സംഭാവന’യ്ക്ക് മുതിർന്ന നടി രേഖയ്ക്ക് അവാർഡ് നൽകി ആദരിച്ചു. സംഗീത മേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള പുരസ്‌കാരം ഹരിഹരന് ലഭിച്ചു.

    പുരസ്‌കാര ജേതാക്കളുടെ സമ്പൂർണ്ണ പട്ടിക ചുവടെ:

    മികച്ച ചിത്രം: ദ കശ്മീർ ഫയൽസ്

    മികച്ച സംവിധായകൻ: ആർ. ബാൽക്കി (ചുപ്: ദി റിവെന്ജ് ഓഫ് ദി ആർട്ടിസ്റ്റ്)

    മികച്ച നടൻ: രൺബീർ കപൂർ (ബ്രഹ്മാസ്ത്ര: പാർട്ട് 1)

    മികച്ച നടി: ആലിയ ഭട്ട് (ഗംഗുഭായ് കത്യവാടി)

    പ്രോമിസിംഗ് നടൻ: ഋഷഭ് ഷെട്ടി (കാന്താര)

    മികച്ച സഹനടൻ: മനീഷ് പോൾ (ജഗ്ഗ്‌ജുഗ് ജിയോ)

    ചലച്ചിത്ര മേഖലയിലെ മികച്ച സംഭാവന: രേഖ

    മികച്ച വെബ് സീരീസ്: രുദ്ര: ദ എഡ്ജ് ഓഫ് ഡാർക്ക്നസ്

    ക്രിട്ടിക്സ് മികച്ച നടൻ: വരുൺ ധവാൻ (ഭേദിയ)

    മികച്ച ചിത്രം: RRR

    മികച്ച ടെലിവിഷൻ പരമ്പര: അനുപമ

    ബഹുമുഖ നടൻ: അനുപം ഖേർ (ദ കശ്മീർ ഫയൽസ്)

    ടെലിവിഷൻ പരമ്പരയിലെ മികച്ച നടൻ: ഫനാ- ഇഷ്ക് മേ മർജവാൻ എന്ന ചിത്രത്തിലെ സെയ്ൻ ഇമാം

    ടെലിവിഷൻ പരമ്പരയിലെ മികച്ച നടി: തേജസ്വി പ്രകാശ് (നാഗിൻ)

    മികച്ച ഗായകൻ: സച്ചേത് ടണ്ടൻ (മയ്യ മൈനു)

    മികച്ച ഗായിക: നീതി മോഹൻ (മേരി ജാൻ)

    മികച്ച ഛായാഗ്രാഹകൻ: പി.എസ്. വിനോദ് (വിക്രം വേദ)

    Published by:user_57
    First published: