നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മകന്റെ വിവാഹം ഉറപ്പിക്കണമെങ്കിൽ അച്ഛൻ തിരികെ വരണം, വരില്ലേ?

  മകന്റെ വിവാഹം ഉറപ്പിക്കണമെങ്കിൽ അച്ഛൻ തിരികെ വരണം, വരില്ലേ?

  രൺബീർ കപൂറിന്റെ വിവാഹത്തിന് മുഹൂർത്തം കുറിക്കാൻ പിതാവ് ഋഷി ഉടനെ തിരിച്ചെത്തും എന്നു വാർത്തയുണ്ടായിരുന്നു

  ഋഷി കപൂറും ഭാര്യ നീതുവും

  ഋഷി കപൂറും ഭാര്യ നീതുവും

  • Share this:
   ചികിത്സക്കായി യു.എസ്സിലേക്ക് പോയ മുതിർന്ന നടൻ ഋഷി കപൂർ ഇന്ത്യയിലേക്ക് ഉടനെ തിരിച്ചു വരില്ല. മകൻ രൺബീർ കപൂറിന്റെ വിവാഹത്തിന് മുഹൂർത്തം കുറിക്കാൻ പിതാവ് ഋഷി തിരിച്ചെത്തും എന്ന അഭ്യൂഹങ്ങൾക്കിടയിലേക്കാണ് ഈ വാർത്തയെത്തുന്നത്. ഒരു സുഹൃത്തിനോട് മാർച്ച് മാസം അവസാനത്തോട് കൂടി മടങ്ങി വരവുണ്ടാവുമെന്ന് പറഞ്ഞതായി കരുതിയാണ് ഉടനെ തിരിച്ചു വരവുണ്ടെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചത്.

   Also read: ഈ 'യുവാവിന്' കല്യാണ പ്രായമായ മകളോ? നിയാസ് ബക്കറിന് പ്രായമെത്രയുണ്ടെന്ന ചോദ്യത്തിന് ഉത്തരമിതാ

   എന്നാൽ അടുത്തൊന്നും തന്നെ മടങ്ങി വരില്ലെന്ന് യു.എസ്സിൽ നിന്നും ഋഷി വ്യക്തമാക്കി. ചികിത്സയോട് ഋഷി മികച്ച രീതിയിൽ പ്രതികരിക്കുന്നുവെന്നും, ചികിത്സാകാലം അൽപ്പം നീണ്ടു പോകും എന്നാണ് അറിവ്. ഗൃഹാതുരത്വം കാരണം എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങാൻ ഋഷി ആഗ്രഹം പ്രകടിപ്പിക്കുന്നുവെന്നും, വിവാഹത്തിനുള്ള (രൺബീറും ആലിയയും തമ്മിൽ) മുന്നൊരുക്കങ്ങൾ തുടങ്ങണമെന്നും കപൂർ കുടുംബവുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ തിരികെ മടങ്ങാനുള്ള ആരോഗ്യസ്ഥിതിയിൽ ഋഷി എത്തിയിട്ടില്ല.

   എന്നാൽ ഋഷിയുടെ രോഗ വിവരം കപൂർ കുടുംബം പുറത്തു വിട്ടിട്ടില്ല. തപ്‌സി പന്നു, നീന ഗുപ്ത, പ്രതീക് ബബ്ബാർ എന്നിവർ വേഷമിട്ട 'മുൾകി'ലാണ് ഋഷി ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

   First published:
   )}