നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള എളുപ്പ മാർഗം ഇസ്‌ലാമോഫോബിയ'; പാകിസ്ഥാൻ വംശജനായ താരം റിസ് അഹമ്മദ് വെളിപ്പെടുത്തുന്നു

  'തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള എളുപ്പ മാർഗം ഇസ്‌ലാമോഫോബിയ'; പാകിസ്ഥാൻ വംശജനായ താരം റിസ് അഹമ്മദ് വെളിപ്പെടുത്തുന്നു

  It's Scary to be Muslim Right Now: Riz Ahmed | 'ഒരു മുസ്ലിം ആയിരിക്കുന്നത് തീർത്തും ഭയാനകമായി മാറിയിരിക്കുകയാണ്'

  റിസ് അഹമ്മദ്

  റിസ് അഹമ്മദ്

  • Share this:
   ഹോളിവുഡിലെ മുസ്ലിം പ്രാതിനിധ്യം, ഇസ്ലാമോഫോബിയ, വർഗ വിവേചനം എന്നിവയെ കുറിച്ച് തുറന്ന് പറഞ്ഞ പാകിസ്ഥാൻ വംശജനായ ഇംഗ്ലീഷ് താരം റിസ് അഹമ്മദ് നിലവിലെ സാഹചര്യം അതി ഭയാനകമെന്ന് അഭിപ്രായപ്പെടുന്നു. ക്രീയേറ്റീവ് ആർട്ടിസ്റ്സ് ഏജൻസിയുടെ ആംപ്ലിഫയ് ലീഡർഷിപ് ഉച്ചകോടിയിൽ ഒരു പാനലിന്റെ തലവനായ റിസ് പറയുന്നത് തന്നെ പലപ്പോഴും എയർപോർട്ടിൽ തടഞ്ഞു വയ്ക്കുകയും പരിശോധിക്കുകയും ചെയ്തിരുന്നു എന്നാണ്. അടുത്തിടെ ചിക്കാഗോയിലെ 'സ്റ്റാർ വാർസ്' കൺവെൻഷനിൽ പങ്കെടുക്കുവാൻ യാത്ര പോയ റിസിനെ ഹോംലാൻഡ് സെക്യൂരിറ്റി വിമാനത്തിലേറുന്നത് തടഞ്ഞിരുന്നെന്ന് പറയുന്നു.

   "ഒരു മുസ്ലിം ആയിരിക്കുന്നത് തീർത്തും ഭയാനകമായി മാറിയിരിക്കുകയാണ്. ഞാൻ ഇവിടെ നിങ്ങളുടെ സഹായം ചോദിക്കുകയാണ്. ചിലപ്പോൾ ഞാൻ അത്ഭുതപ്പെടാറുണ്ട് ഈ വർഷം ആയിരിക്കുമോ അവർ ഞങ്ങളെയെല്ലാം തടങ്കലിൽ ആക്കുക, ട്രംപിന്റെ റെജിസ്റ്ററി പ്രാവർത്തികമാക്കുക, ഞങ്ങളെ നാട് കടത്തുക എന്നൊക്കെ."

   ലിമിറ്റഡ് സീരീസിന്റെ ഔട്‍സ്റ്റാന്ഡിങ് ലീഡ് ആക്ടർ ആയും HBOയുടെ 'ദി നൈറ്റ് ഓഫ്'ന് മൂവി എമ്മിയും നേടിയിട്ടുണ്ട് അഹമ്മദ്. ഒരു തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള എളുപ്പ മാർഗവും ഇസ്ലാമോഫോബിയ ആണെന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു.

   "ഒന്നിലധികം ഭാഷകൾ മാറി ഉപയോഗിക്കുന്നത് കൊണ്ടാണ് നിങ്ങളെയെല്ലാം പോലെ ഞാനും ഓരോന്നും ചെയ്യുന്നത്. നമ്മൾ സംസാരിക്കുന്ന, വസ്ത്രം ധരിക്കുന്ന, നടക്കുന്ന, ഒരു മുറിയിൽ കയറുന്ന രീതി മാറ്റാൻ നമുക്കെല്ലാവർക്കും അറിയാം. നമ്മൾ സൃഷ്ടിക്കാത്ത കാര്യങ്ങളിൽ നിന്നും മാറിപ്പോകാനും നമുക്കെല്ലാം അറിയാം," അഹമ്മദ് പറയുന്നു.

   ഇക്കഴിഞ്ഞ മെയിൽ മനഃശാസ്ത്രജ്ഞൻ ആയ സഹോദരൻ കമ്രാൻ അഹ്മദ് ഓസ്‌ട്രേലിയൻ യാത്രക്കിടെ നേരിട്ട വംശീയാധിക്ഷേപവും ഇദ്ദേഹം പങ്ക് വച്ചിരുന്നു.

   First published:
   )}