നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Rocketry team meets PM | പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് മാധവന്റെ റോക്കട്രി സിനിമാ സംഘം

  Rocketry team meets PM | പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് മാധവന്റെ റോക്കട്രി സിനിമാ സംഘം

  Rocketry team meets Prime Minister Narendra Modi in New Delhi | നമ്പി നാരായണന്റെ ജീവിതം ആധാരമാക്കി നടന്‍ മാധവന്‍ സംവിധാനം ചെയ്യുന്ന 'റോക്കട്രി: ദി നമ്പി എഫക്ട്' സിനിമയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

  പ്രധാനമന്ത്രിക്കൊപ്പം നമ്പി നാരായണനും മാധവനും

  പ്രധാനമന്ത്രിക്കൊപ്പം നമ്പി നാരായണനും മാധവനും

  • Share this:
   ന്യൂഡൽഹി: ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആധാരമാക്കി നടന്‍ മാധവന്‍ സംവിധാനം ചെയ്യുന്ന 'റോക്കട്രി: ദി നമ്പി എഫക്ട്' സിനിമയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

   വളരെ പ്രധാനപ്പെട്ട വിഷയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നതെന്നും കൂടുതല്‍ ആളുകള്‍ ഇതിനെ കുറിച്ച് അറിയണമെന്നും മോദി ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രിയെ നേരിട്ട് കാണാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് മാധവന്‍ ചെയ്ത ട്വീറ്റിന് മറുപടിയായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ആര്‍. മാധവന്റെ ട്രൈ കളര്‍ ഫിലീസും ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറില്‍ നിർമ്മിക്കുന്ന ചിത്രമാണ്.

   പ്രതിഭാശാലിയായ നമ്പി നാരായണനെയും നിങ്ങളെയും കാണാന്‍ പറ്റിയതില്‍ വളരെ സന്തോഷം. വളരെ പ്രധാനപ്പെട്ട വിഷയമാണ് ഈ സിനിമ ചര്‍ച്ച ചെയ്യുന്നത്. കൂടുതല്‍ ആളുകള്‍ ഇതിനെ കുറിച്ച് അറിയണം.

   നമ്മുടെ സാങ്കേതിക വിദഗ്ധരും ശാസ്ത്രജ്ഞരും ഒരുപാട് ത്യാഗങ്ങള്‍ നമ്മുടെ രാജ്യത്തിനായി സഹിച്ചിട്ടുണ്ട്. റോക്കട്രിയുടെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് ലഭിച്ച സൂചനയിതാണ്. എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

   നമ്പി നാരായണനും മാധവനും കഴിഞ്ഞ ദിവസമായിരുന്നു ഡൽഹി പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയെ നേരിട്ട് കണ്ടത്. ഇരുവരും മോദിയോടൊപ്പം ഇരിക്കുന്ന ചിത്രവും മാധവന്‍ ട്വീറ്റ് ചെയ്തിരുന്നു.

   കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രിയെ കാണാനും റോക്കട്രി സിനിമ കാണിക്കാനും തനിക്കും നമ്പി നാരായണനും സാധിച്ചെന്നും അദ്ദേഹത്തിന്റെ പക്കല്‍ നിന്നും ലഭിച്ച പ്രതികരണവും നമ്പി നാരായണന് നേർക്കുണ്ടായ സംഭവങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളും ഏറെ സ്പര്‍ശിക്കുന്നതായിരുന്നെന്നുമായിരുന്നു മാധവന്റെ ട്വീറ്റ്.   തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ വ്യത്യസ്തമായി ചിത്രീകരിച്ച സിനിമ മലയാളം തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.

   നാലു വര്‍ഷമായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മാധവന്‍ തന്നെയാണ് നിർവഹിക്കുന്നത്. മലയാളിയായ പ്രജീഷ് സെൻ കോ-ഡയറക്ടർ ആണ്. ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതമാണ് ചിത്രം പറയുന്നത്. 100 കോടിക്ക് മുകളിലാണ് സിനിമയുടെ ചിലവെന്നാണ് റിപ്പോര്‍ട്ട്.

   ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നുണ്ട്. ഹിന്ദിയില്‍ ഷാരുഖ് ഖാന്‍ ചെയ്യുന്ന റോളില്‍ തമിഴില്‍ സൂര്യ ആണ് എത്തുന്നത്.

   Summary: Scientist Nambi Narayanan and actor R Madhavan paid a visit to Prime Minister Narendra Modi soon after the trailer launch of their movie Rocketry: The Nambi Effect. The film delves into the life of Nambi Narayanan and the hurdles he faced in his life
   Published by:user_57
   First published:
   )}