'റോക്കട്രി: ദി നമ്പി എഫക്ട്' (Rocketry: The Nambi Effect) സംവിധായകനും നായകനുമായ ആർ. മാധവനും (R. Madhavan) നമ്പി നാരായണനും (Nambi Narayanan) അമേരിക്കൻ പര്യടനത്തിനിടെ സുനിത വില്യംസുമായി കണ്ടുമുട്ടി. ജൂൺ 3 സ്റ്റാഫോർഡിൽ നമ്പി നാരായണൻ ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു. ആർ. മാധവന്റെ ആദ്യ സംവിധാന സംരംഭമായ റോക്കറ്ററി പ്രദർശനത്തിന് ഒരുങ്ങുകയാണ്. നമ്പി നാരായണനൊപ്പം അടുത്തിടെ അദ്ദേഹം യുഎസിൽ റോക്കട്രി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള പര്യടനത്തിലായിരുന്നു.
ആ സമയത്താണ് ടെക്സാസിലെ സ്റ്റാഫോർഡ് മേയർ സെസിൽ വില്ലിസ് ജൂൺ 3 നമ്പി ദേശീയ ദിനമായി പ്രഖ്യാപിച്ചത്. ഒപ്പം 75-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ആർ മാധവന്റെ 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' പ്രദർശിപ്പിച്ചിരുന്നു. ജൂൺ 3 എന്ന ദിവസം ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ പദ്മഭൂഷൻ നമ്പി നാരായണന്റെ പേരിൽ അദ്ദേഹത്തിന് ആദരവ് അർപ്പിക്കാൻ ആയി മാറ്റിവെക്കപെടുമ്പോൾ റോക്കട്രി എന്ന ചിത്രത്തിനും അതൊരു അവിസ്മരണീയ നിമിഷമായി.
നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ജീവചരിത്ര സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്.
ജീവിതം തന്നെ പോരാട്ടമാക്കിയ തന്നെ കുറ്റവാളിയാക്കിയ നിയമത്തിനും കാലത്തിനും മുന്നിൽ നിരപരാധിത്തം തെളിയിച്ച മലയാളി ശാസത്രജ്ഞൻ നമ്പി നാരായണന്റെ കഥ വെള്ളിത്തിരയിൽ എത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതിന് പിന്നിലും ഒരു മലയാളിയുണ്ട്.
ഈ സിനിമ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുമ്പോൾ അതിൽ മലയാളി സാന്നിധ്യമായി നിർമ്മാതാവ് ഡോ. വർഗീസ് മൂലന് കൂടിയുണ്ട്. ഓർമകളുടെ ഭ്രമണപഥത്തിന്റെ രചയിതാവും 'ക്യാപ്റ്റൻ', 'വെള്ളം' സിനിമകളുടെ സംവിധായകനുമായ ജി. പ്രജേഷ് സെൻ ചിത്രത്തിന്റെ കോ- ഡയറക്ടറാണ്.
മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത്. മാധവൻ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വർഗീസ് മൂലൻ പിക്ചേഴ്സിനൊപ്പം ആർ. മാധവന്റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27th ഇൻവെസ്റ്റ്മെന്റ്സും നിർമാതാക്കളാണ്. ചിത്രം ജൂലൈ ഒന്നിന് തിയെറ്ററുകളിൽ എത്തും.
Summary: 'Rocketry: The Nambi Effect' movie team met astronaut Sunita Williams during their American tour. Actor R. Madhavan and Nambi Narayanan got to meet her during the visit. The movie also has Malayalam film director Prajesh Sen on board. Rocketry is slated for a release on July 1. The movie marks the debut directorial of Madhavanഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.