കേരളത്തിലെ തിയേറ്ററുകളിൽ കയറുന്നവർ കഴിഞ്ഞ കുറച്ചു മാസങ്ങളായി കാണുകയാണ് സൗബിൻ ഷാഹിർ ചിത്രം ‘രോമാഞ്ചം’ ട്രെയ്ലർ. അതിൽ പറഞ്ഞ തിയ്യതി പിന്നിട്ടിട്ടും രോമാഞ്ചം ഇതുവരെയും റിലീസ് ആയതുമില്ല. എന്നാൽ ‘നിങ്ങൾക്കാദരാഞ്ജലി നേരട്ടെ’ എന്ന ഗാനം ചുരുങ്ങിയ കാലം കൊണ്ട് ട്രോളന്മാർ ഉൾപ്പെടെ ചേർന്ന് പാടി വിജയിപ്പിച്ചിരിക്കുന്നു. എന്നാൽ രോമാഞ്ചം തിയേറ്ററിൽ വരുന്നു.
കാത്തിരിപ്പുകൾക്കൊടുവിൽ ‘രോമാഞ്ചം’ ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 2023 ഫെബ്രുവരി മൂന്നിന് ചിത്രം തിയേറ്ററുകളിൽ എത്തും. പ്രതിസന്ധികൾ ഏറെ മറികടന്നാണ് ചിത്രം റിലീസിനെത്തുന്നത്.
ജോണ്‍പോള്‍ ജോര്‍ജ്ജ് പ്രൊഡക്ഷന്സിന്റെയും ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെയും ബാനറിൽ ജോണ്‍പോള്‍ ജോര്‍ജ്ജും ഗിരീഷ് ഗംഗാധരനും നിര്‍മ്മിച്ച ചിത്രം ജിതുമാധവനാണ് സംവിധാനം ചെയ്തിരിക്കുന്നത്.
സൗബിന് ഷാഹിര്‍, അര്ജുന് അശോകന്, ചെമ്പന്‍ വിനോദ്, സജിന്‍ ഗോപു, എബിന് ബിനൊ, ജഗദീഷ്, അനന്തരാമന്, ജോമോന് ജോതിര്‍, അഫ്സല്, സിജുസണ്ണി, അസിം ജമാല്‍, ശ്രീജിത് നായര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുഷിന് ശ്യാം സംഗീതവും സനു താഹിര്‍ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. 2007-ല്‍ ബാംഗ്ലൂരില്‍ താമസിക്കുന്ന കുറച്ച് യുവാക്കളുടെ ജീവിതത്തിലൂടെ കടന്ന് പോകുന്ന ഹൊറര്‍-കോമഡി സിനിമയായാണ് രോമാഞ്ചം തിയേറ്ററിലെത്തുന്നത്. വിതരണം സെൻട്രൽ പിക്ചേഴ്സ്. പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.
Summary: Romancham, a movie by Soubin Shahir that made a popular song trending among the movie-going public, is about to be released in theatres. The film’s makers have set a release date for February 3, 2023, after waiting a very long time to do so
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.