• HOME
 • »
 • NEWS
 • »
 • film
 • »
 • Major movie | പ്രണയം തുളുമ്പുന്ന ഗാനവുമായി 'മേജർ'; പൊൻ മലരേ റിലീസ് ചെയ്തു

Major movie | പ്രണയം തുളുമ്പുന്ന ഗാനവുമായി 'മേജർ'; പൊൻ മലരേ റിലീസ് ചെയ്തു

മനോഹരമായ മെലഡി ഗാനത്തില്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തിലെ പ്രണയകാലമാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്

മേജർ

മേജർ

 • Share this:
  2008ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ (Sandeep Unnikrishnan) ജീവിതകഥ പറയുന്ന 'മേജറിലെ' (Major movie) ആദ്യ ഗാനം പുറത്തുവന്നു. മനോഹരമായ മെലഡി ഗാനത്തില്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തിലെ പ്രണയകാലമാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

  ശ്രീചരണ്‍ പക്കാലയുടെ സംഗീതത്തില്‍ സാം മാത്യു എ.ഡി. എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് യുവഗായകനായ അയ്‌റാന്‍ ആണ്. അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശശി കിരണ്‍ ടിക്കയാണ് സംവിധാനം ചെയ്യുന്നു.

  നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്.

  120 ദിവസമെടുത്ത് ചിത്രീകരിച്ച സിനിമയില്‍ എട്ട് സെറ്റുകളും 75 ലധികം ലൊക്കേഷനുകളും ഉപയോഗിച്ചിട്ടുണ്ട്. ഹിന്ദിയിക്കും തെലുങ്കിനും പുറമെ മലയാളത്തിലും 'മേജര്‍' റിലീസ് ചെയ്യുന്നുണ്ട്. ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  നേരത്തെ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഹൈസ്‌കൂള്‍ പഠനകാലത്തെ കുറിച്ച് അദ്ദേഹത്തിന്റെ സഹപാഠിയായ സജീ മഞ്ജരേക്കര്‍ വിവരിക്കുന്ന വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.

  2008ലെ ഭീകരാക്രമണത്തിനിടെ 14 പൗരന്‍മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു സന്ദീപ് ഉണ്ണികൃഷ്ണന്‍ വെടിയേറ്റു മരിച്ചത്.

  കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു.

  'ഗൂഡാചാരി' ഫെയിം ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്ത ചിത്രം 2022 ലോകവ്യാപകമായി റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ കോവിഡ് ഭീഷണി രൂക്ഷമായതോടെ റിലീസ് മാറ്റുകയായിരുന്നു. പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്.  Also read: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ അജിത്കുമാർ ചിത്രം 'വാലിമൈ' റിലീസ് നീട്ടിവച്ചു

  അജിത്കുമാർ (Ajithkumar) ചിത്രം 'വാലിമൈ' റിലീസ് ഔദ്യോഗികമായി മാറ്റിവച്ചു (Valimai movie release postponed). ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജിത് കുമാറിന്റെ തമിഴ് ചിത്രം ഈ പൊങ്കലിന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നിരുന്നാലും, ഇന്ത്യയിൽ കോവിഡ് -19 കേസുകൾ വർദ്ധിക്കുന്നതിനാൽ, ചിത്രം വൈകിയതായി നിർമ്മാതാവ് ബോണി കപൂർ അറിയിച്ചു.

  നിർമ്മാതാവ് ബോണി കപൂറിന്റെ ഇൻസ്റ്റഗ്രാമിലെ പോസ്റ്റിൽ വാലിമൈ റിലീസ് മാറ്റിവച്ചതിനെക്കുറിച്ച് ആരാധകരെ അറിയിക്കുകയും വാക്സിനേഷൻ എടുക്കാൻ ആരാധകർക്ക് സന്ദേശം നൽകുകയും ചെയ്തു. “പ്രേക്ഷകരും ആരാധകരുമാണ് ഞങ്ങളുടെ സന്തോഷത്തിന്റെ ഉറവിടം. പ്രയാസകരമായ സമയങ്ങളിൽ അവരുടെ നിരുപാധികമായ പിന്തുണയും സ്നേഹവും, പ്രയാസങ്ങളെ അഭിമുഖീകരിക്കാനും ഞങ്ങളുടെ സ്വപ്ന പദ്ധതി വിജയകരമായി പൂർത്തിയാക്കാനുമുള്ള സുപ്രധാന പ്രതീക്ഷകൾ ഞങ്ങളിൽ പകർന്നു. ഓരോ നിമിഷവും ഞങ്ങൾ ആഗ്രഹിച്ചത് അവരെ സിനിമാ ഹാളുകളിൽ സന്തോഷത്തോടെ കാണണമെന്നായിരുന്നു," അദ്ദേഹം പറഞ്ഞു.

  Summary: A romantic number from pan-Indian movie 'Major' released
  Published by:user_57
  First published: