• HOME
  • »
  • NEWS
  • »
  • film
  • »
  • Nivin Pauly in Padavettu | പ്രണയം കണ്ണുകളിലാണോ? നിവിൻ പോളിയുടെ 'പടവെട്ടിലെ' മഴപ്പാട്ട്

Nivin Pauly in Padavettu | പ്രണയം കണ്ണുകളിലാണോ? നിവിൻ പോളിയുടെ 'പടവെട്ടിലെ' മഴപ്പാട്ട്

ഗോവിന്ദ് വസന്തയുടെ സംഗീതത്തില്‍ ഗോവിന്ദും ആനി ആമിയും ചേർന്ന് ആലപിച്ചിരിക്കുന്നു

പടവെട്ട്‌

പടവെട്ട്‌

  • Share this:
നിവിന്‍ പോളിയെ (Nivin Pauly) നായകനാക്കി നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ടിലെ (Padavettu) 'മഴപ്പാട്ട്' പുറത്ത്. പ്രണയം തുളുമ്പുന്ന മഴപ്പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലിയാണ്. ഗോവിന്ദ് വസന്തയുടെ സംഗീതത്തില്‍ ഗോവിന്ദും ആനി ആമിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സരിഗമയാണ് ചിത്രത്തിന്റെ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. നിവിന്റെയും നായികയായ അതിഥിയുടെയും കഥാപാത്രങ്ങളുടെ പ്രണയ പശ്ചാത്തലത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്.

കെബ ജെര്‍മിയ ആണ് ഗാനത്തിന്റെ ഗിത്താര്‍. ബാസ് നവീന്‍ കുമാര്‍, മിക്‌സ്ഡ് ആന്‍ഡ് മാസ്റ്റര്‍ഡ് അമിത് ബാല്‍ എന്നിവരാണ്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് 'പടവെട്ട്'.

ചിത്രം ഒക്ടോബര്‍ 21ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന്‍ സംഗീതം നല്‍കുന്നു. എഡിറ്റിങ് ഷഫീഖ് മുഹമ്മദലിയും സൌണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. സുഭാഷ് കരുണ്‍ കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്‌സ് സേവിയര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. ജാവേദ് ചെമ്പാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, വിഎഫ്എക്‌സ് മൈന്‍ഡ്‌സ്റ്റെയിന്‍ സ്റ്റുഡിയോസ്.

വിക്രം മെഹ്ര, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സഹില്‍ ശര്‍മ്മ കോ-പ്രൊഡ്യൂസറാണ്. ബിബിന്‍ പോള്‍, സുരാജ് കുമാര്‍, അക്ഷയ് വല്‍സംഗ്ക്കര്‍ ആശിഷ് മെഹ്‌റ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍. പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്.Also read: Jayasurya in Eesho | ജയസൂര്യ വീണ്ടും ഒ.ടി.ടിയിലേക്ക്; ഒക്ടോബർ അഞ്ചിന് 'ഈശോ' ഇറങ്ങുക ഈ പ്ലാറ്റ്‌ഫോമിൽ

മേരി ആവാസ് സുനോ, ജോൺ ലൂഥർ സിനിമകൾക്ക് ശേഷം ജയസൂര്യ (Jayasurya) വീണ്ടും ഒ.ടി.ടി. റിലീസിലേക്ക്. കോവിഡ് കാലത്ത് ആദ്യമായി ഡിജിറ്റൽ സ്‌പെയ്‌സിൽ എത്തിയ മലയാള താര ചിത്രം ജയസൂര്യ നായകനായ 'സൂഫിയും സുജാതയും' ആയിരുന്നു. ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി നാദിർഷ (Nadirsha) സംവിധാനം ചെയ്യുന്ന 'ഈശോ' (Eesho) ഒക്ടോബർ അഞ്ചിന് സോണി ലിവ് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും. മുമ്പ് ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയർന്നിരുന്നു.

"കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണാവുന്ന ക്ലീൻ എന്റർടെയ്നർ ചിത്രമാണിത്" എന്ന് സംവിധായകൻ നാദിർഷ പറഞ്ഞു. ഒരു ജയസൂര്യ ചിത്രത്തിന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന തുകയ്ക്കാണ് സോണി ചിത്രത്തിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയത് എന്ന് അണിയറപ്രവർത്തകർ പറയുന്നു.

ജയസൂര്യ, ജാഫര്‍ ഇടുക്കി, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'ഈശോ'യുടെ ഛായാഗ്രഹണം റോബി വര്‍ഗീസ്സ് രാജ് നിര്‍വ്വഹിക്കുന്നു.
Published by:user_57
First published: