ഗ്രാമീണ പശ്ചാത്തലത്തിൽ പകൽ പോലൊരു പ്രണയം

നജിം അർഷാദിന്റെ മറ്റൊരു യുഗ്മ ഗാനം കൂടി

news18india
Updated: March 23, 2019, 3:43 PM IST
ഗ്രാമീണ പശ്ചാത്തലത്തിൽ പകൽ പോലൊരു പ്രണയം
ഗാനത്തിലെ ഒരു രംഗം
  • Share this:
എന്റെ പ്രണയത്തിൻ താജ് മഹലിൽ... എന്ന ഇമ്പമൂറുന്ന പ്രണയ ഗാനത്തിന് ശബ്ദമായ നജിം അർഷാദിന്റെ മറ്റൊരു യുഗ്മ ഗാനം കൂടി. പുതിയ ചിത്രം ഗ്രാമവാസീസിലാണ് ഒരു പകൽ... എന്ന് തുടങ്ങുന്ന ഗാനവുമായി നജിം എത്തുന്നത്. ഒരു കൂട്ടം നവാഗത പ്രതിഭകളുമായി സംവിധായകൻ ബി.എൻ. ഷജീർ ഷാ അണിയിച്ചൊരുക്കുന്ന ചിത്രമാണ് ഗ്രാമവാസീസ്. ഇന്ദ്രൻസാണ് നായകൻ.ഗ്രാമത്തിലെ ഒരു കൂട്ടം മനുഷ്യരുടെ നന്മ നിറഞ്ഞ മനസ്സിനെപറ്റിയാണ് ചിത്രം പറയുന്നത്. എൽ.ബി.ഡബ്ള്യൂ., ലെച്ച്‌മി, പതിമൂന്ന് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ഷജീർ. കാഞ്ഞങ്ങാട്ടെ ഒരു വീടായിരുന്നു പ്രധാന ലൊക്കേഷൻ. സന്തോഷ് കീഴാറ്റൂർ, മിഥുൻ മോഹൻ, ഷബീർ ഷാ, വിഷ്ണു പ്രസാദ്, സാബു തിരുവല്ല, സജി പേയാട്, അജി നെട്ടയം, ദീപു, ജയൻ നെട്ടയം, സാനന്ദി സനൽ എന്നിവരാണ് മറ്റഭിനേതാക്കൾ. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.

First published: March 23, 2019, 3:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading