HOME » NEWS » Film » MOVIES ROMANTIC SONG FROM THE MOVIE JACKIE SHERIEFF HAS JUST BEEN OUT

Jackie Sherieff | പുതിയ ചിത്രം 'ജാക്കീ ഷെരീഫിൽ' നിന്നുള്ള പ്രണയഗാനം പുറത്തിറങ്ങി

ഉദ്വേഗജനകമായ നിരവധി മൂഹൂർത്തങ്ങളിലൂടെ കടന്ന് പോകുന്ന ഈ സിനിമയിൽ സസ്പെൻസിനും ആക്ഷനും ഏറേ പ്രാധാന്യമുണ്ട്

News18 Malayalam | news18-malayalam
Updated: May 6, 2021, 3:43 PM IST
Jackie Sherieff | പുതിയ ചിത്രം 'ജാക്കീ ഷെരീഫിൽ' നിന്നുള്ള പ്രണയഗാനം പുറത്തിറങ്ങി
ജാക്കീ ഷെരീഫ്
  • Share this:
തിരക്കഥകൃത്ത് റഫീക്ക് സീലാട്ട് രചനയും സംവിധാനവും നിർവഹിച്ച 'ജാക്കീ ഷെരീഫ്' എന്ന സിനിമയിൽ ഷഹീറ നസീർ രചിച്ച് ജൂനിയർ മെഹബൂബ് ചിട്ടപ്പെടുത്തി ജൂനിയർ മെഹബൂബും യുവ ഗായിക അൽകാ അസ്കറും ചേർന്നാലപിച്ച ഹ്യദയസ്പർശിയായ പ്രണയ വീഡിയോ ഗാനം മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്തും നടനും സംവിധായകനുമായ രൺജി പണിക്കർ റൂട്ട്സ് എന്റർടൈയ്മെന്റിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു.

ഒന്നര മണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ കാമിൽ, ബിജൂ കൊടുങ്ങല്ലൂർ, മൻ രാജ്, ഖാലിദ്, ഐ. ടി. ജോസഫ്, നവാസ് മൊയ്തു, ബാബൂ പള്ളാശ്ശേരി, സുമംഗല സുനിൽ, ട്വിങ്കിൾ എന്നിവർക്കൊപ്പം പുതുമുഖ നായിക സിമ്നാ ഷാജിയും അഭിനയിക്കുന്നു.

മട്ടാഞ്ചേരിയുടെ പശ്ചാത്തലത്തിൽ ഒരുകൂട്ടം സാധാരണക്കാരായ അഞ്ച് ചെറുപ്പക്കാരുടെ സന്തോഷങ്ങളും സങ്കടങ്ങളും ഹാസ്യത്തിന്റെ മെമ്പൊടി ചേർത്ത് ദൃശ്യവൽക്കരിക്കുന്ന ചിത്രമാണ് 'ജാക്കീ ഷെരീഫ്'. ഉദ്വേഗജനകമായ നിരവധി മൂഹൂർത്തങ്ങളിലൂടെ കടന്ന് പോകുന്ന ഈ സിനിമയിൽ സസ്പെൻസിനും ആക്ഷനും ഏറേ പ്രാധാന്യമുണ്ട്.

ഛായാഗ്രഹണം- റെജി വി. കുമാർ, ഗാനരചന- ഷഹീറ നസീർ, സംഗീതം-ജൂനിയർ മെഹബൂബ്, ഗായകർ-ജൂനിയർ മെഹബൂബ്, അൽക അസ്കർ, സബ് ടൈറ്റിൽ- അൻസാർ അബ്ദുൾ ഷക്കൂർ, എഡിറ്റർ- വൈശാഖ് പൂനം, എസ് എഫ്എക്സ്- സജി കരിപ്പായിൽ. മെയ് പതിനാലിന് റൂട്ട്സ് എന്റർടെയ്ൻമെന്റ്സ് 'ജാക്കീ ഷെറീഫ്' റിലീസ് ചെയ്യും. വാർത്ത പ്രചരണം- എ. എസ്. ദിനേശ്.

Youtube Video


Also read: 'ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കും; വോട്ട് ചെയ്തവർക്ക് നന്ദി:' സുരേഷ് ഗോപി

തൃശൂർ മണ്ഡലത്തിൽ തനിക്കു വോട്ട് ചെയ്ത എല്ലാവർക്കും നന്ദി അറിയിച്ച് സുരേഷ് ഗോപി. ഇഞ്ചോടിഞ്ചു മത്സരത്തിൽ സി.പി.ഐയുടെ ബാലചന്ദ്രനാണ് ഫോട്ടോഫിനിഷിൽ ഇവിടെ നിന്ന് വിജയിച്ചത്. സുരേഷ് ഗോപി രണ്ടാം സ്ഥാനത്താണ്. യു.ഡി.എഫ്. സ്ഥാനാർഥി പത്മജ വേണുഗോപാലും ഇവിടെ നിന്നും മത്സരിച്ചിരുന്നു. കേവലം 946 വോട്ടിന്റെ കുറവിലാണ് സുരേഷ് ഗോപി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് സുരേഷ് ഗോപി തനിക്ക് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി പറഞ്ഞത്.

"തൃശൂരിന് എന്റെ നന്ദി!
എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി!
നൽകാത്തവർക്കും നന്ദി!

ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു. എല്ലാവരോടും സ്നേഹം മാത്രം!," അദ്ദേഹം കുറിച്ചു.

കൊറോണ രോഗികള്‍ക്ക് പ്രാണവായു നല്‍കുന്ന 'പ്രാണ പദ്ധതി' തൃശൂർ ഗവ. മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കിയപ്പോൾ മകള്‍ ലക്ഷ്മിയുടെ പേരില്‍ സുരേഷ് ഗോപി എം പി ആശുപത്രിയിലെ ഒരു വാര്‍ഡിലേക്ക് ആവശ്യമായ ഓക്സിജന്‍ സംവിധാനങ്ങളാണ് നല്‍കിയത്.
Published by: user_57
First published: May 6, 2021, 3:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories