HOME » NEWS » Film » MOVIES ROMANTIC SONG FROM THE MOVIE NISHABDAM IS HERE

നീയേ നീയേ... അനുഷ്‍ക ഷെട്ടിയുടെയും മാധവന്റെയും പ്രണയ ഗാനവുമായി 'നിശബ്ദം'

Romantic song from the movie Nishabdam is here | തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ നാല് ഭാഷകളിലാണ് ചിത്രം ഇറങ്ങുന്നത്

News18 Malayalam | news18-malayalam
Updated: December 20, 2019, 8:09 PM IST
നീയേ നീയേ... അനുഷ്‍ക ഷെട്ടിയുടെയും മാധവന്റെയും പ്രണയ ഗാനവുമായി 'നിശബ്ദം'
മാധവൻ, അനുഷ്ക ഷെട്ടി
  • Share this:
നടൻ മാധവനും അനുഷ്ക ഷെട്ടിയും ഒന്നിക്കുന്ന 'നിശ്ശബ്ദം' എന്ന ചിത്രത്തിലെ 'നീയേ നീയേ നീലവാനം...' എന്ന ഗാനം പുറത്തിറങ്ങി. മധു ബാലകൃഷ്ണൻ ആലപിച്ച ഗാനം രചിച്ചിരിക്കുന്നത് ബി.കെ. ഹരിനാരായണൻ. സംഗീത സംവിധാനം: ഗോപി സുന്ദർ.

കാഴ്ചവൈകല്യമുള്ള ആന്തണി എന്ന സെലിബ്രിറ്റി ഗായകനായാണ് 'നിശ്ശബ്ദം' എന്ന ചിത്രത്തിൽ മാധവൻ അഭിനയിക്കുന്നത്. തെന്നിന്ത്യന്‍ താര സുന്ദരി അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാക്ഷി എന്ന മൂകയായ ചിത്രകാരിയായാണ് അനുഷ്‌കയുടെ കഥാപാത്രം.

ഹോളിവുഡ് സൂപ്പര്‍ ചിത്രങ്ങളായ കിൽ ബിൽ, സ്പീഷ്യസ് തുടങ്ങിയ ചിത്രങ്ങളിലെ താരമായ മൈക്കൽ മാഡ്സണും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്. പോലീസ് ക്യാപ്റ്റനായ റിച്ചാ‍ർഡ് ഡിക്കൻസ് എന്ന കഥാപാത്രമായാണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്. ഹേമന്ദ് മധുക്കറാണ് ചിത്രം സംവിധാനം നിര്‍വ്വഹിക്കുന്നത്. ഒരു ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ നാല് ഭാഷകളിലാണ് ചിത്രം ഇറങ്ങുന്നത്.

Youtube Video
Published by: meera
First published: December 20, 2019, 8:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories