പ്രണയ നിർഭര മുഹൂർത്തങ്ങളുമായി ഫർഹാൻ ഫാസിലിന്റെ ഗാനം അണ്ടർവേൾഡിൽ

Romantic song from Underworld featuring Farhaan Faasil and Ketaki Narayan on YouTube | ഗായികയായി രമ്യ നമ്പീശൻ വീണ്ടും

news18-malayalam
Updated: September 28, 2019, 5:30 PM IST
പ്രണയ നിർഭര മുഹൂർത്തങ്ങളുമായി ഫർഹാൻ ഫാസിലിന്റെ ഗാനം അണ്ടർവേൾഡിൽ
Romantic song from Underworld featuring Farhaan Faasil and Ketaki Narayan on YouTube | ഗായികയായി രമ്യ നമ്പീശൻ വീണ്ടും
  • Share this:
ഫർഹാൻ ഫാസിലും അഭിനേത്രിയും നർത്തകിയുമായ കേതകി നാരായണും ചേർന്ന് അവതരിപ്പിക്കുന്ന പ്രണയ നിർഭര രംഗവുമായി മലയാള ചിത്രം അണ്ടർവേൾഡിന്റെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി.

രമ്യ നമ്പീശനും സച്ചിൻ വാര്യരും ചേർന്നാലപിച്ച ഗാനം രചിച്ചിരിക്കുന്നത് സന്തോഷ് വർമ്മ. വിവേക് തോമസ് ഈണം നൽകിയിരിക്കുന്നു. നേഹ എസ്. നായർ ആണ് ബാക്കിങ് വോക്കല്സ്. അരുൺ കുമാർ അരവിന്ദ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് അണ്ടർവേൾഡ്.ആസിഫ് അലിക്കൊപ്പം ഫർഹാൻ ഫാസിൽ, സംവിധായകനായ ജീൻ പോൾ ലാൽ ( ലാൽ ജൂനിയർ) എന്നിവരും പ്രധാനതാരങ്ങളായി എത്തുന്നുവെന്നതാണ് പ്രത്യേകത. മുകേഷ്, മുത്തുമണി, സംയുക്ത മേനോൻ, അമാൽഡ, ശ്രീകാന്ത് മുരളി, ശ്രീലക്ഷ്മി, ശശാങ്കൻ, അരുൺ, ബിപിൻ ചന്ദ്രൻ, അയൂബി മുസ്തഫ എന്നിവരാണ് മറ്റുതാരങ്ങൾ.

സിഐഎ എന്ന സിനിമയ്ക്കു തിരകഥ എഴുതിയ ഷിബിൻ ഫ്രാൻസിസ് ആണ്‌ അണ്ടർവേൾഡിന്റെ രചന. ഛായാഗ്രാഹണം അലക്സ് ജെ പുളിക്കൽ. സംഗീതം യാക്ക്സൺ ഗാരി പെരേര, നേഹ നായർ. കലാസംവിധാനം പ്രതാപ് രവീന്ദ്രൻ.

ഡി 14 എന്റെർറ്റൈന്മെന്റ്സ് ആണ്‌ ചിത്രം നിർമിക്കുന്നത്‌. ഫ്രൈഡേ ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം നവംബർ ഒന്നിന് തിയറ്ററുകളിലെത്തും.

First published: September 28, 2019, 5:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading