ബോബി- സഞ്ജയ് തിരക്കഥ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ ദുൽഖർ നായകനാകുമെന്ന് റോഷൻ ആന്‍ഡ്രൂസ്
roshan andrews next thriller film is with dulquer salman
Last Updated :
Share this:
മുംബൈ പോലീസ് ഇറങ്ങി ഏഴ് വർഷം തികയുമ്പോൾ മറ്റൊരു ചിത്രത്തിന്റെ പ്രഖ്യാപനവുമായി സംവിധായകൻ റോഷന് ആന്‍ഡ്രൂസ്. ബോബി- സഞ്ജയ് ടീം തിരക്കഥ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ ദുൽഖർ നായകനാകുമെന്ന് സംവിധായകൻ റോഷൻ ആന്‍ഡ്രൂസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
''മുംബൈ പോലീസിന്റെ ഏഴ് വര്‍ഷങ്ങള്‍ !!!! ദൈവമേ ആളുകള്‍ ഈ സിനിമയെ കുറിച്ച് സംസാരിക്കുന്നു. ബോബി -സഞ്ജയ്, പൃഥ്വി, ജയ, റഹ്മാന്, കുഞ്ചന്‍ ചേട്ടന്, അപര്‍ണ, ഹിമ, ഛായാഗ്രാഹകന്‍ ദിവാ, എന്റെ ടെക്നീഷന്ന്മാര് എല്ലാവരോടും നന്ദി. നിര്‍മാതാവ് നിഷാദ്, നിയാസ്, നിവാസ് എന്നിവരോടും നന്ദി. അടുത്തത് ദുല്‍ഖര്‍ സല്‍മാനൊപ്പം ഒരു ത്രില്ലര്‍ ചിത്രമാണ്. ബോബി- സഞ്ജയ് ടീം തിരക്കഥ എഴുതുന്നു '' എന്നാണ് റോഷന് ആന്‍ഡ്രൂസ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. You may also like:ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് ഇന്ന് എട്ടാണ്ട്[NEWS]COVID 19| കുടിയേറ്റ തൊഴിലാളികളെ സുരക്ഷിതരായി മടക്കിഅയച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ച് ഒഡീഷ[NEWS]ബോറടി മാറ്റാൻ നെറ്റ്ഫ്ലിക്സ് പാസ്വേഡ് ചോദിച്ചു; അക്കൗണ്ടും ജഴ്സിയും കിട്ടിയതോടെ സുനില്‍ ഛെത്രിയുടെ ആരാധകന് ഹാപ്പി[NEWS]
മുംബൈ പോലീസ് റിലീസായി എഴ് വര്‍ഷം തികയുന്നതിന്റെ ഓര്‍മ്മക്കുറിപ്പിനൊപ്പമാണ് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ത്രില്ലര്‍ ചിത്രമൊരുക്കാന്‍ പോവുകയാണെന്ന് സംവിധായകന് അറിയിച്ചിരിക്കുന്നത്. ചിത്രത്തില്‍ പോലീസ് കഥാപാത്രത്തെയാകും ദുല്‍ഖര്‍ അവതരിപ്പിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. റോഷന് ആന്‍ഡ്രൂസിന്റെ മിക്ക സിനിമകള്‍ക്കും തിരക്കഥയൊരുക്കിയിട്ടുള്ള ബോബി- സഞ്ജയ് ടീം പുതിയ ചിത്രത്തിനായും ഒന്നിക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.