• HOME
  • »
  • NEWS
  • »
  • film
  • »
  • Neelavelicham | പുത്തൻ സൂര്യോദയം നോക്കിക്കാണുന്ന റോഷൻ; കേരളപ്പിറവിക്ക്‌ 'നീലവെളിച്ചം' പുതിയ പോസ്റ്റർ റിലീസ്

Neelavelicham | പുത്തൻ സൂര്യോദയം നോക്കിക്കാണുന്ന റോഷൻ; കേരളപ്പിറവിക്ക്‌ 'നീലവെളിച്ചം' പുതിയ പോസ്റ്റർ റിലീസ്

ചിത്രത്തിൽ ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

നീലവെളിച്ചം

നീലവെളിച്ചം

  • Last Updated :
  • Share this:
    കേരളപ്പിറവിയോടനുബന്ധിച്ച് 'നീലവെളിച്ചം' (Neelavelicham) എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസായി. വൈക്കം മുഹമ്മദ് ബഷീറിന്റെ രചനയെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ്. "ദാ പുതിയ സൂര്യോദയം. ഉണരുക; പ്രവർത്തിക്കുക; മുന്നോട്ടുപോകുക. ജീവിതം സുന്ദരമാക്കുക, ആഹ്ലാദിക്കുക," എന്ന ആവേശകരമായ വാചകത്തോടെയാണ് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്.

    വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗ്ഗവീനിലയം' എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന 'നീലവെളിച്ചം' എന്ന ചിത്രത്തിൽ ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    1964-ൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരക്കഥയിൽ വിൻസന്റ് മാസ്റ്റർ സംവിധാനം ചെയ്ത് മധു, പ്രേം നസീർ, വിജയനിർമ്മല, അടൂർ ഭാസി, കുതിരവട്ടം പപ്പു തുടങ്ങിയവർ അഭിനയിച്ച ക്ലാസിക് സിനിമയായ ഭാർഗ്ഗവീനിലയത്തിന്റെ പുനഃരാവിഷ്കാരമാണ് 'നീലവെളിച്ചം'. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് സൈജു ശ്രീധരനാണ്. ബിജിബാലും റെക്സ് വിജയനും ചേർന്ന് സംഗീതം നൽകുന്നു.

    പ്രൊഡക്ഷൻ കൺട്രോളർ -ബെന്നി കട്ടപ്പന, കല- ജ്യോതിഷ് ശങ്കർ, മേക്കപ്പ്-റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- സമീറ സനീഷ്. മായാനദി, വൈറസ്, നാരദൻ എന്നി ചിത്രങ്ങൾക്കും ശേഷം ടൊവിനോ- ആഷിഖ് ടീം ഒരുക്കുന്ന ചിത്രമാണ് 'നീലവെളിച്ചം'. പി.ആർ.ഒ.- എ.എസ്. ദിനേശ്.




    Also read: Rudhiram | കന്നഡ സിനിമയെ പിടിച്ചുകുലുക്കിയ ഷെട്ടി ഗാങ് മലയാളത്തിൽ; അപർണ ബാലമുരളി നായികയാവുന്ന 'രുധിരം'

    കന്നഡ സിനിമാരംഗം പിടിച്ചുകുലുക്കിയ ഷെട്ടി ഗാങ് തലവന്‍ മലയാളത്തിലേക്ക്. അഭിനയിക്കാന്‍ അപര്‍ണ ബാലമുരളിയും (Aparna Balamurali).

    നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന 'രുധിരം' എന്ന ചിത്രത്തിലൂടെയാണ് രാജ് ബി. ഷെട്ടി മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. 'രുധിരം' എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ റിലീസായി.

    പ്രമേയത്തിലും പെര്‍ഫോമന്‍സിലും മേക്കിങ്ങിലും വ്യത്യസ്ത പുലര്‍ത്തുന്ന ചിത്രങ്ങളിലൂടെ കന്നഡയില്‍ തരംഗം തീര്‍ത്ത രാജ് ബി. ഷെട്ടി മലയാളത്തിൽ എത്തുമ്പോൾ ഒപ്പം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് ദേശീയ അവാര്‍ഡ് ജേതാവായ അപര്‍ണ ബാലമുരളിയാണ്.

    ഒണ്ടു മോട്ടേയ കഥേ, ഗരുഡ ഗമന ഋഷഭ വാഹന എന്നീ ചിത്രങ്ങളിലൂടെ സംവിധായകനായും മികച്ച അഭിനേതാവായും പ്രേക്ഷകമനം കവര്‍ന്ന താരമാണ് രാജ് ബി. ഷെട്ടി.

    സാന്‍ഡല്‍വുഡില്‍ നവതരംഗം തീര്‍ക്കുന്നവരായാണ് റിഷഭ് ഷെട്ടി, രക്ഷത് ഷെട്ടി, രാജ് ബി. ഷെട്ടി എന്നിവര്‍ അറിയപ്പെടുന്നത്. ഈ ഷെട്ടി ഗ്യാങ്ങിലെ പ്രധാനിയാണ് രാജ് ബി. ഷെട്ടി.

    റൈസിങ് സണ്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ വി.എസ്. ലാലൻ നിർമ്മിക്കുന്ന 'രുധിരം' മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായി അവതരിപ്പിക്കുന്നു.
    Published by:user_57
    First published: